മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ കേസെടുത്തു.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് 5 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സീജു ആലക്കാടന്‍, സുജിത്ത്, സി.കെ.വല്‍സന്‍, കണ്ടാലറിയാവുന്ന 2 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കോടല്ലൂര്‍ കോക്കാടന്‍ വീട്ടില്‍ കെ.വിജയകുമാറിന്റെ (59) പരാതിയിലാണ് കേസ്.

ഏപ്രില്‍ 30-ന് രാത്രി 11-15ന് കോടല്ലൂര്‍ റേഷന്‍ കടക്ക് സമീപത്താണ് സംഭവം.

വാഹനത്തില്‍ വരികയായിരുന്ന വിജയകുമാറിനെ 5 പേരും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.

കുടുംബസ്വത്തില്‍ പെട്ട മരം മുറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. .