കണ്ണപുരം പോലീസിന് നേരെ അക്രമം.-രണ്ടുപേര്‍ അറസ്റ്റില്‍.
കണ്ണപുരം: പോലീസുദ്യോഗസ്ഥരെ അക്രമിച്ചവര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളായ കെ.രതീഷ്, ജി.അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ധര്‍മ്മശാല കെല്‍ട്രോണിന് സമീപം വെച്ച് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഇവര്‍ വിവരമറിഞ്ഞത്തിയ കണ്ണപുരം എ എസ്.ഐ അബ്ദുല്‍ റഷീദ്, സി.പി.ഒ ശരത്ത് എന്നിവര്‍ക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു.
ഇവര്‍ രണ്ട് പേരും അടിപിടി കൂടുന്നതറിഞ്ഞ് തടയാന്‍ പോലീസ് എത്തിയപ്പോഴാണ് സംഭവം.
