ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചയാള്‍ കിണറില്‍ വീണു.
തൃക്കരിപ്പൂര്‍: കിണറിന്റെ ആള്‍മറയില്‍ ഇരുന്ന് പുകവലിച്ചുകൊണ്ടിരുന്നയാള്‍ അബദ്ധത്തില്‍ കിണറില്‍ വീണു.
കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കുണ്ടത്തിലാണ് സംഭവം.
കുണ്ടത്തിലെ രഞ്ജിത്ത്(32)ആണ് കിണറില്‍ വീണത്.
ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം.
60 അടി താഴ്ച്ചയുള്ള കിണറില്‍ നിളയെ വെള്ളവുമുണ്ടായിരുന്നു.
പടവില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന രഞ്ജിത്തിനെ തൃക്കരിപ്പൂരില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.ഭാസ്‌ക്കരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷപ്പെടുത്തിയത്.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിഖില്‍ബാബു, അഭിനന്ദ്, കിരണ്‍ ഭഗത്ത്, പ്രശാന്ത്, കെ.പി.ഉണ്ണികൃഷ്ണന്‍ എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.