ഫയര്‍സ്റ്റേഷനിലെ ഫോണാണ്-ബി.എസ്.എന്‍.എല്‍ ഉത്തരവാദിത്വം കാണിക്കണം-
തൃക്കരിപ്പൂര്‍: ബി.എസ്.എന്‍.എല്‍ന്റെ ഉത്തരവാദിത്വമില്ലായ്മകാരണം അഗ്നിശമനസേനയുടെ സേവനം തേടുന്നവര്‍ ദുരിതത്തില്‍.
തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തിലെ 0467-2210201 എന്ന നമ്പറിലുള്ള ലാന്റ്‌ലൈന്‍ഫോണാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവര്‍ത്തിക്കാതിരിക്കുന്നത്.
വിളിക്കുന്നവര്‍ക്ക് റിംഗ് ചെയ്യുമെങ്കിലും സ്റ്റേഷനിലുള്ളവര്‍ ഇത് അറിയില്ല.
അത്യാഹിതം നടന്നാല്‍ വാഹനത്തില്‍ ആളുകലെത്തി അഗ്നിശമനസേനയെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നിരവധിതവണ ആവശ്യപ്പെട്ടിട്ടും തകരാറ് പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ തയ്യാറായിട്ടില്ലെന്നാണ് അഗ്നിശമനസേന പറയുന്നത്.
ബി.എസ്.എന്‍.എല്‍ നാട്ടുകാരുടെ ജീവന് പോലും വിലകല്‍പ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.