സമരം തീര്‍ന്നു-ഒന്നും സംഭവിച്ചില്ല- ഓട്ടോറിക്ഷയൂണിയനുകള്‍ പറഞ്ഞു-പോലീസ് കേട്ടു-ഓട്ടോക്കാര്‍ക്ക് ശുഭയാത്ര.
തളിപ്പറമ്പ്: ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

പോലീസ് പിടിച്ചെടുത് നാല് ഓട്ടോറിക്ഷകളും നിരുപാധികം വിട്ടുകൊടുക്കും.
ഇവരുടെ പേരില്‍ കേസെടുക്കില്ലെന്ന് പോലീസ് ഉറപ്പുനല്‍കിയതായി ഓട്ടോ തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇന്ന് രാവിലെ ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിന് ഒരു യാത്രക്കാരന്റെ പരാതിയില്‍ പോലീസ് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച നടത്തുമെന്ന് പോലീസ് പറഞ്ഞതായി യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
നഗരത്തില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തോന്നുന്നത് പോലെ അമിത ചാര്‍ജ് ഈടാക്കുന്നതായി അടുത്തകാലത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
ഓട്ടോറിക്ഷകള്‍ക്കെല്ലാം മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രര്‍ത്തിപ്പിക്കാതെയാണ് സര്‍വീസ് നടത്തിവരുന്നത്.
ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുെവങ്കിലും സംഘടനാബലത്തില്‍ പരാതികള്‍ നിശബ്ദമാക്കപ്പെടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
നിരവധി തവണ ഈ വിഷയം ചര്‍ച്ചകള്‍ക്ക് വന്നുവെങ്കിലും ഓട്ടോക്കാരുടെ സംഘടനാശക്തിക്ക് തന്നെയായിരുന്നു വിജയം. അസംഘടിതര്‍ പതിവുപോലെ നിശബ്ദരാക്കപ്പെടുകയായിരുന്നു.
