മഴക്കാല രോഗ പ്രതിരോധം-ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുടുംബസംഗമത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

‘മഴക്കാല രോഗ പ്രതിരോധം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് പി.എച്ച്.സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.പി.ബിജു ക്ലാസ്സെടുത്തു.

പ്രസ്തുത പരിപാടിയില്‍ ക്ലബ്ബ് പ്രസിഡന്റ് പി.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബിന്റെ സ്‌നേഹോപഹാരം മുന്‍ പ്രസിഡന്റ് കെ.ജനാര്‍ദ്ദനന്‍ നായര്‍ വിതരണം ചെയ്തു.

പരിപാടിയില്‍ ക്ലബ്ബ് സെക്രട്ടറി. വി.എന്‍.രഞ്ജിത്ത്. സ്വാഗതവും. ജോ:സെക്രട്ടറി. പി.വി.ബാബു നന്ദിയും പറഞ്ഞു.