ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍.

എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.

കംഫര്‍ട്ട് സ്റ്റേഷന് സമീപം പയ്യന്നൂര്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച ഹാന്‍സ് വില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് പോലീസ് ഇയാളെ പിടികൂടിയത്.