ബാനര്‍ വിവാദം-സി.സി.ടി.വി പരിശോധിക്കാന്‍ തയ്യാറാണോ എന്ന് സി.പി.എമ്മിനോട് കോണ്‍ഗ്രസ്
പരിയാരം: സി.പി.എം നടത്തുന്നത് ജാള്യത മറച്ചുവെക്കാനുള്ള കുപ്രചാരണമെന്ന് പി.വി.സജീവന്‍.
പരിയാരം കെ.കെ.എന്‍.പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശന കവാടത്തില്‍ എസ.്എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാനര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സര്‍വ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചതിന്റെ ജാള്യത മറച്ചുവെക്കാന്‍ സിപിഎം നടത്തുന്ന കുപ്രചാരണം ജനങ്ങള്‍ക്ക് മുന്നില്‍ വിലപോകില്ലെന്ന് പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുവാന്‍ സിപിഎം തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
പരിയാരം ഗവ.ഹൈസ്‌കൂളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്നും,
അതേ അവസരത്തില്‍ വിദ്യാലയത്തില്‍ സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ എന്ത് വിട്ടുവിഴ്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.