തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം-ഭക്തജനങ്ങളുടെയുംനാട്ടുകാരുടെയും ആലോചന യോഗം നാളെ

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം നവീകരണം-ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആലോചന യോഗം നാളെ.

ഭദ്രകാളിക്കും പരാശക്തിക്കും മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉള്‍പ്പെടെയുള്ള നവീകരണം നടത്തണമെന്ന് ജൂണ്‍-29 ന് ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശ്നചിന്തയില്‍ തെളിഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയുംവിപുലമായ ആലോചനായോഗം നാളെ(ജൂലായ്-13-ന്) വൈകുന്നേരം മൂന്നിന് ക്ഷേത്രപരിസത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.