ഭാരത് ജോഡോ യാത്രയില്‍ തളിപ്പറമ്പില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം.

തൃശൂര്‍: ഭാരത് ജോഡോയാത്രയില്‍ തളിപ്പറമ്പില്‍ നിന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ വന്‍ പങ്കാളിത്തം.

നിലവിലുള്ള രണ്ട് മണ്ഡലം കമ്മറ്റികളുടെ പ്രതിനിധികളായി മൂന്ന് ബസുകളിലാണ് പ്രവര്‍ത്തകര്‍ ജോഡോ യാത്രയില്‍ അണിചേരാനായി എത്തിയത്.

മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന്‍, അഡ്വ.സക്കരിയ്യ കായക്കൂല്‍, ടി.വി.രവി, സി.വി.ഉണ്ണി, ദീപാ രഞ്ജിത്ത്, ഓമന, സി.പി.മനോജ്,

കെ.രഞ്ജിത്ത്, നൗഷാദ് ഇല്യംസ്, ചിത്രനാഥന്‍, കെ.രവീന്ദ്രന്‍ മാസ്റ്റര്‍, കെ.എന്‍.അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോഡോ യാത്രയില്‍ അണിചേര്‍ന്നത്.