ഭാരത്‌സേവ ഓര്‍ണര്‍ പുരസ്‌ക്കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്

തളിപ്പറമ്പ്: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍പിലാത്തറക്ക് ഭാരത് സേവാ ഓര്‍ണര്‍ പുരസ്‌ക്കാരം.

കേന്ദ്രമാനവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സേവക് സമാജ് നല്‍കുന്ന പുരസ്‌ക്കാരം ഒക്ടോബര്‍ 14 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

തളിപ്പറമ്പ് സി. എച്ച് സെന്റര്‍ ചീഫ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്ന ന നജ്മുദ്ദീന്‍ പിലാത്തറ കോവിഡ് കാലത്ത് ഉള്‍പ്പെടെ അഞ്ഞൂറിലേറെ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌ക്കരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.

സഹായത്തിനായി ആര് വിളിച്ചാലും തന്നാല്‍ കഴിയുന്ന വിധത്തില്‍ അത് ചെയ്തു കൊടുക്കുന്ന നജ്മുദീന്‍ പരിയാരം പ്രസ് ക്ലബ്ബ് എക്‌സിക്യുട്ടീവ് അംഗവുമാണ്.

പരേതനായ അസൈനാര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്.

തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ അക്കാളത്ത് റഹ്‌മാബിയാണ് ഭാര്യ.

അജ്മല്‍ ഹസന്‍, മിഥിലാജ്, ഫാത്തിമത്തുല്‍ നാജിയ, മെഹറിന്‍ എന്നിവര്‍ മക്കളാണ്.