അവസാനം മക്കള്‍ എത്തി, ടി പി മാധവന് വിട-മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്
തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി പി മാധവനെ അവസാനമായി ഒരുനോക്ക് കാണാന്‍ മക്കള്‍ എത്തി. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോന്‍, മകള്‍ ദേവിക റാവു എന്നിവരാണ് പൊതുദര്‍ശന വേദിയില്‍ എത്തിയത്. ടി പി മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു.
സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ എത്തി നടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മകനാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കഴിഞ്ഞ 8 വര്‍ഷം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു ടി പി മാധവന്‍.
ഏകദേശം മുപ്പത് വര്‍ഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവന്‍. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. മകന്‍ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് ഉള്‍പ്പടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തു. ഒറ്റക്കാവുകയും ആരോ?ഗ്യം മോശമാവുകയും ചെയ്തതോടെയാണ് ടി പി മാധവനെ ?ഗാന്ധിഭവനിലേക്ക് മാറ്റുന്നത്.