കുപ്പിവെള്ള കമ്പനിക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധമാര്‍ച്ച്.

ചപ്പാരപ്പടവ്: നാടുകാണി നരിമടയില്‍ ആരംഭിക്കുന്ന കുപ്പിവെള്ള കമ്പനിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട്, ബി ജെ പി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

എം വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി.നാരായണന്‍, ടി.ടി സോമന്‍, നേതാക്കളായ ടി.കെ.ജനാര്‍ദനന്‍, എം.രാജേഷ്, ടി.പ്രകാശന്‍, ടി ഗിരിഷ്, പുഷ്പലാല്‍, സി.വി ഉണ്ണികൃഷ്ണന്‍, ബാദുഷ മദനി പടപ്പേങ്ങാട് എന്നിവര്‍ സംസാരിച്ചു.