ഇവിടെ ജീവിക്കാന്‍ ശലഭങ്ങള്‍ കൊതിക്കും–കുറുമാത്തൂരിലെ ഈ ശലഭസ്വര്‍ഗം കാണൂ-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: സമഗ്രശിക്ഷാ കേരളയുടെ തളിപ്പറമ്പ് നോര്‍ത്ത് വിഭാഗത്തില്‍ നിന്നും കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് കിട്ടിയത് 10,000 രൂപയാണ്.
സ്‌കൂളില്‍ ചിത്രശലഭങ്ങള്‍ക്ക് പറന്നുനടക്കാനുള്ള ഒരിടം നിര്‍മ്മിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത്തരത്തില്‍ തുക അനുവദിക്കുന്നുണ്ട്.
സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പി.പി.രാഗേഷ് ഈ ശലഭോദ്യാനം ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളത്തിലെ സ്‌കൂളുകളിലുള്ള ഏറ്റവും മനോഹരമായ ഒരു ശലഭോദ്യാനമായി ഇത് മാറി.
സ്‌കൂളിന് മുന്നിലെ അഞ്ച് സെന്റ് സ്ഥലത്ത് പൂമ്പാറ്റയുടെ ആകൃതിയില്‍ നിര്‍മ്മിച്ച കുളവും അതിന് ചുറ്റിലുമെരുക്കിയ പുല്‍ത്തകിടിയില്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കുന്ന ഉറിതൂക്കി, ചീങ്ങാപ്പു, പത്തുമണിപ്പൂ എന്നീ ചെടികളും നട്ടുപിടിപ്പിച്ചു. ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശാരീരിക വെല്ലുവിളി നേരിടുന്ന കൂട്ടികള്‍ക്ക് പോലും വീല്‍ചെയറില്‍ ഇവിടെ വന്നിരിക്കാനുള്ള രീതിയിലാണ് നിര്‍മ്മാണം. കരിമ്പം ജില്ലാ കൃഷിഫാമിലെ ജീവനക്കാരനായ രൂപേഷ് കുരുവിയാണ് ഈ ശലഭോദ്യാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മികച്ച രീതിയില്‍ തന്നെ ശലഭോദ്യാനം രൂപപ്പെടുത്തിയപ്പോള്‍ 30,000 രൂപയോളം അധികമായി സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കേണ്ടി വന്നുവെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ രാഗേഷ് അതൊരു നഷ്ടമായി കണക്കാക്കുന്നില്ല.
സമഗ്രശിക്ഷാ കേരളയുടെ ബി.പി.ഒ എസ്.പി.രമേശന്‍ അടുത്ത ദിവസം തന്നെ ശലഭോദ്യാനം കുട്ടികള്‍ക്കായി തുറന്നുകൊടുക്കും.