കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: അബദ്ധത്തില്‍ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
ഇന്ന് വൈകുന്നേരം 3.30 ന് വെള്ളാട് പാറ്റാകുളത്താണ് സംഭവം നടന്നത്.
ബിനുഎന്നയാളുടെ പശുക്കുട്ടിയാണ് കെട്ടിയിരിക്കുന്ന കയര്‍ അഴിച്ചപ്പോള്‍ ഓടി റബ്ബര്‍തോട്ടത്തിനകത്തെ പൊട്ടക്കിണറില്‍ വീണത്.
പടവുകളില്ലാത്ത കിണറിന് ഇരുപതടിയിലെറെ ആഴമുണ്ട്.
അഞ്ചടിയിലേറെ വെള്ളമുണ്ടായിരുന്ന കിണറില്‍ പെപ്പുകളും ഹോസുകളും ഉണ്ടായിരുന്നരുന്നു.
വീഴ്ച്ചയില്‍ ഇതില്‍കുടുങ്ങിയ പശുക്കുട്ടിഅവശനിലയിലായിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി.അനൂപാണ് കിണറിനകത്തേക്കിറങ്ങി പശുക്കുട്ടിയെ കരയിലേക്ക് കയറ്റിയത്.
വീഴ്ച്ചയില്‍ പശുക്കുട്ടിയുടെ ഒരു കൊമ്പ് ഒടിഞ്ഞുപോയിരുന്നു.
സ്ഥലത്തെത്തിയ വെറ്റിനറി സര്‍ജന്‍ ആവശ്യമായ ചികില്‍സകള്‍ നല്‍കി.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ രാജീവന്‍, അഭിനേഷ്, ഹോംഗാര്‍ഡുമാരായ സജീന്ദ്രന്‍, അനൂപ് എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
