ക്യാമ്പ് വാര്‍ഷികം-ടീം ബ്ലാക്ക് ബുള്‍സ് ഓവറോള്‍ ചാമ്പ്യന്മാര്
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ കൂട്ടായ്മയായ ക്യാമ്പിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പോര്‍ട്സ് മത്സരത്തില്‍ ടീം ബ്ലാക്ക് ബുള്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി.
ക്രിക്കറ്റ്, വോളിബോള്‍, കമ്പവലി, ബാഡ്മിന്റണ്‍, ഷൂട്ടൗട്ട്, ക്യാരംസ്, അത്റ്റലിറ്റിക്സ് എന്നീ മത്സര ഇനങ്ങളില്‍ ആധികാരിക വിജയം നേടിയാണ് ടീം ബ്ലാക്ക് ബുള്‍സ് ഓവറോള്‍ ചാമ്പ്യന്മാരായത്. ടീമിന് വേണ്ടി ഡോ. അരുണ്‍ കുമാര്‍, കെവിന് അബ്രഹാം, രഞ്ജിത്ത്, സി.രാജീഷ് , സുധീഷ് പരിയാരം, പി.കെ.ധീരജ്, എം.കെ.മണി, റിഗേഷ് പുളിയൂല്‍, പി.ആര്.ജിജേഷ്, കെ.ആര്.കൃപേഷ്, മോജിഷ്, സുരേഷ് ബാബു, രാജേഷ്, പി.സുനില്‍, ഷൈജു, അനില്‍കുമാര്‍, സിദ്ധാര്‍ഥ്, ജിതിന്, ജോസ്മോന്, റെജി, വൈശാഖ്, നിരൂപ്, പ്രവീണ്‍, സജീവന്, സജിത് കുമാര്‍, സി.ടി.തോമസ എന്നിവര്‍ വ്യത്യസ്ത മത്സരത്തില്‍ പങ്കെടുത്ത് വിജയം നേടുന്നതിന് നേതൃത്വം നല്കി.
ഒരു മാസക്കാലമായി നടന്ന ക്യാമ്പിന്റ വാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട് ഫെബ്രുവരി 6 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് പ്രശസ്ത സാഹിത്യകാരന് കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും.
പ്രിന്‍സിപ്പാള്‍ ഡോ. സൈറു ഫിലിപ്പ് മുഖ്യാതിഥിയാകും.
ഫെബ്രുവരി 7 ന് വൈകു. 7 മണിക്ക് മെഡിക്കല്‍ കോളേജിലെ 70 ഓളം ജീവനക്കാര്‍ അവതരിപ്പിക്കുന്ന മെഗാഷോ കാവ്യകേരളം അരങ്ങിലെത്തും.