പനയത്താംപറമ്പില്‍ ഏഴ് കിലോ കഞ്ചാവ് വേട്ട, അഷറഫ് അറസ്റ്റില്‍.
കണ്ണൂര്‍: ഏഴ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലയോട് അഞ്ചാംമൈല്‍ സ്വദേശി താഴെ വീട്ടില്‍ ടി.പി.അഷ്‌റഫ് ആണ് അറസ്റ്റിലായത്.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് ഭാഗത്തു നടത്തിയ പരിശോധനയില്‍ പനയത്താംപറമ്പില്‍ വെച്ചാണ് 7 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
ആഴ്ച്ചകളോളം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ലഹരിമരുന്ന് കടത്ത് വ്യാപകമായതിനെത്തുടര്‍ന്ന് എക്‌സൈസിന്റെ പരിശോധന കര്‍ശമാക്കിയിരിക്കുകയാണ്.
കണ്ണൂര്‍, ചാലോട് മട്ടന്നൂര്‍ ഭാഗങ്ങളില്‍ ഉള്ള ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് പിടിയിലായ അഷ്‌റഫ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 191 എല്‍.എസ്.ഡി സ്റ്റാമ്പും 6.44 ഗ്രാം മെത്താ ഫിറ്റാമിനുമായി കോട്ടയം പൊയില്‍ സ്വദേശി ഷാനിലിനെതിരെ കേസ് എടുത്തിരുന്നു.
മയക്കു മരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്.
കഴിഞ്ഞ മാസം കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
1.280 കിലോ ഗ്രാം മെത്താ ഫിറ്റാമിന്‍, 13 ഗ്രാം ഹെറോയിന്‍, 10 കിലോ കഞ്ചാവ്, 4.5 ഗ്രാം നൈട്രോസെപാം ഗുളികകള്‍ എന്നിവ കണ്ടെത്തിയിരുന്നു.
പ്രവന്റീവ് ഓഫീസര്‍മാരായ എം.കെ.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.സുഹൈല്‍, സി.എച്ച്.റിഷാദ്, എന്‍.രജിത്ത്കുമാര്‍, എം.സജിത്ത്, ടി.അനീഷ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷമീന, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍
സി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി തുടര്‍ നടപടികള്‍ക്കായി വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.