തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ ലഹരിവേട്ട-ഒന്നേകാല്‍കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട-ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും കുറുമാത്തൂര്‍, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ഒന്നേ കാല്‍ കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശി ജിതു പ്രധാന്‍(47) എന്നയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടമാരായ അഷ്റഫ് മലപ്പട്ടം, കെ.രാജേഷ്, പ്രിവന്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജിത എന്നിവരും റെയിഡില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം 48 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പിടികൂടിയിരുന്നു.

മൂന്നു ദിവസത്തിനുള്ളില്‍ നാലാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. 6 പ്രതികളെയും പിടികൂടി.

റേഞ്ച് പരിധിയില്‍ ലഹരി മരുന്ന് വേട്ട ശക്തമാകുമെന്ന് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസ് പറഞ്ഞു.