കഞ്ചാവ്: പ്രവീണും അശ്വന്തും പിടിയില്‍.

തളിപ്പറമ്പ്: കാമ്പസുകളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍; ഇവര്‍ സഞ്ചരിച്ച കെ.എല്‍. 59 യു 9442 ബുള്ളറ്റ് മോട്ടോര് സൈക്കിളും പിടിച്ചെടുത്തു. പറശിനിക്കടവ് തളിയില്‍ കാരി വീട്ടില്‍ മണിയുടെ മകന്‍ എം.പ്രവീണ്‍(23), പറശിനി ചേരമ്പേത്ത് വീട്ടില്‍ സി.അശ്വന്ത്(21) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ ഗവ.എഞ്ചിനീയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റല്‍ വളപ്പില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാലും റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് ഇവരെ പിടികൂടിയത്. 5.28 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തെ പോലീസ് ഏറെ നാളായി അന്വേഷിച്ചുവരികയായിരുന്നു.