14 ചാക്ക് കൊട്ടടക്ക മോഷണം പോയതായി പരാതി

പരിയാരം: ചാക്കില്‍ കെട്ടി സൂക്ഷിച്ച അടക്ക മോഷണം പോയതായി പരാതി.

കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ എന്‍.ശങ്കരന്റെ ഏകദേശം അറുപതിനായിരം രൂപ വില മതിക്കുന്ന പതിനാല് ചാക്ക് അടക്കയാണ് മോഷണം പോയത്.

ശങ്കരന്റെ മകളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ സൂക്ഷിച്ച അടക്ക ജനുവരി ഒന്നിനും ഫെബ്രുവരി 25 നും ഇടയിലുള്ള ഏതോ ദിവസമാണ് മോഷണം പോയതെന്നാണ് പരാതി.

ഫെബ്രുവരി 26 ന് തന്നെ പരാതി കൊടുത്തിരുന്നു തുടര്‍ന്ന് പോലീസ് സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.