കഞ്ചാവ് ചെടി കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു

പാപ്പിനിശേരി: ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂര്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദിന്

ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും പുതിയങ്ങാടി ഇട്ടമ്മല്‍ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥന്‍ ഇല്ലാത്ത

നിലയില്‍ പൊതു സ്ഥലത്ത് കണ്ടെത്തിയ 152 സെന്റിമീറ്റര്‍ നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് എന്‍ ഡി പി എസ് കേസെടുത്തു.

കഞ്ചാവ് ചെടിയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം നടത്തി വരികയാണെന്ന് എക്‌സൈസ് പറഞ്ഞു. ഇ.ഐ ആന്റ് ഐ.ബി ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദ്,

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസര്‍ എം.കെ.ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം.ഷഫീക്ക്, വി.വി.ശ്രീജിന്‍ എന്നിവരും ഉണ്ടായിരുന്നു.