യുവതി കാറിടിച്ചുമരിച്ച സംഭവം-ഡോ.ടി.എന്‍.മിഥുലേഖിനെതിരെ കേസെടുത്തു-

ശ്രീകണ്ഠാപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോക്ടര്‍ക്കെതിരെ

ശ്രീകണ്ഠാപുരം പോലീസ് മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304(എ) പ്രകാരം കേസെടുത്തു.

തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ഡോ.ടി.എന്‍.മിഥുലേഖിനെതിരെയാണ് കേസെടുത്തത്. 22 ന് ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം.

ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.

എസ്.സി.-എസ്.ടി ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചന(45) ആണ് മരിച്ചത്.

ഡോ.മിഥുലേഖ് തളിപ്പറമ്പ് ഭാഗത്തുനിന്ന് ഓടിച്ചുപോയ കാര്‍ നിയന്ത്രണംവിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട  ബൈക്കിലും കാറിലും ഇടിച്ച ശേഷം മറുഭാഗത്തെത്തി കാഞ്ചനയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.