സി.പി.ഐ പ്രവര്‍ത്തകനെ കാര്‍ തടഞ്ഞു മര്‍ദ്ദിച്ച സംഭവത്തില്‍ 10 സിപിഎമ്മുകാര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: സി.പി.ഐ പ്രവര്ത്തകന് കരിയില്‍ ബിനുവിനെ(47) തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

രാജേഷ്, കൂനത്തറ രമേശ്, പരിയാരം സുര, ചേന പ്രേമന്, ശ്രീകേഷ് എന്ന മണി, അതുല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കെതിരെയുമാണ് കേസ്.
മെയ്-31 ന് രാത്രി 11 മണിയോടെ ബിനു കെ.എല്‍.-59 ഇ. 407 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ വീട്ടിലേക്ക് പോകവെ മാന്തുംകുണ്ടില് വെച്ച് പ്രതികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
കാര്‍ ആക്രമിച്ച് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
