യന്ത്രം പൊട്ടി-യുവാവ് തലകീഴായി തൂങ്ങിക്കിടന്നു-

തളിപ്പറമ്പ്: യന്ത്രം പൊട്ടി തെങ്ങില്‍ തലകീഴായി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ് അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറുമാത്തൂര്‍ സ്വദേശിയായ പി.ചന്ദ്രനാണ്(45) അപകടത്തില്‍പെട്ടത്. കടമ്പേരി അയ്യന്‍കോവിലിലെ ബന്ധുവീട്ടില്‍ തേങ്ങപറിക്കാനെത്തിയതായിരുന്നു ചന്ദ്രന്‍. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തേങ്ങപറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങുകയറ്റയന്ത്രം … Read More

കെ.സന്തോഷ് വീണ്ടും ഏരിയാ സെക്രട്ടറി–പുല്ലായിക്കൊടി ചന്ദ്രന്‍ ഏരിയാ കമ്മറ്റിയിലേക്ക്-

തളിപ്പറമ്പ്: കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ … Read More

ഇനി മോഹന്‍ദാസ് യുഗം–അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാവും- തെരഞ്ഞെടുപ്പ് 27 ന്

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാകും. ഇന്നലെ ഡി.സി.സി.നിയോഗിച്ച രജിത്ത് നാറാത്തിന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പിലെത്തി ബാങ്ക് ഡയരക്ടര്‍മാരുമായും ബ്ലോക്ക്-മണ്ഡലം കമ്മറ്റി ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചകലെതുടര്‍ന്ന് ഏകകണ്ഠമായാണ് മോഹന്‍ദാസിനെ പ്രസിഡന്റായി നിയോഗിക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്. ഡി.സി.യിയും മുസ്ലിം ലീഗ് … Read More

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരിച്ചു.

പരിയാരം: ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. ചീമേനി തുറന്നജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍(54)ആണ് ഇന്നലെ രാത്രി പത്തരയോടെ മരിച്ചത്. കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ … Read More

അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി യൂത്ത് കോണ്‍ഗ്രസ് നോതാവ് ബാങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.

തളിപ്പറമ്പ്: അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി ബാങ്ക് ഡയരക്ടര്‍ രാജിവെച്ചു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമായ രാഹുല്‍ ദാമോദരനാണ് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ബാങ്ക് പ്രസിഡന്റ്-ഇന്‍ ചാര്‍ജ് എ.പി. അബ്ദുള്‍ഖാദറിന് നല്‍കിയത്. … Read More

തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി ധര്‍മ്മടം പോലീസിന്റെ പിടിയിലായി-

ധര്‍മ്മടം: 38 പവന്‍ സ്വര്‍ണവും പണവും വാങ്ങി ധര്‍മ്മടം സ്വദേശിയെ വഞ്ചിച്ച പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. തോട്ടട കിഴുന്ന ബീനാലയത്തിലെ അശോകന്‍(55)നെയാണ് ഇന്ന് കണ്ണൂര്‍ ടൗണില്‍ വെച്ച് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്. 2014 ല്‍ ധര്‍മ്മടം സ്വദേശി കെ.നൗഷാദിന്റെ 38 … Read More

കണ്ണില്ലാത്ത ക്രൂരത-വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടകളെ കൊന്നു-നൂറെണ്ണത്തെ കാണാതായി-

ഇരിട്ടി: വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടക്കോഴികളെ അജ്ഞാതന്‍ കൊന്നു, നൂറെണ്ണത്തെ കാണാതായി. കീഴൂര്‍ക്കുന്നിലെ രാധാമണിയുടെ വളര്‍ത്തുന്ന കാടക്കോഴികളെയാണ് കൊന്നത്. വീട്ടിലെ കൂട്ടില്‍ വളര്‍ത്തുന്ന നൂറിലേറെ കാടകളെയാണ് കൊന്നത്. ഇന്ന് രാവിലെയോടെ സംഭവം ശ്രദ്ധയില്‍പെട്ടത്. കൂടിന്റെ പൂട്ട് പൊളിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരിട്ടി പോലീസില്‍ പരാതി … Read More

സ്‌കൂട്ടര്‍ മോഷ്ടാവെ കളിക്കല്ലേ- നിന്നെ പിടിച്ചിരിക്കും-ഇത് പയ്യന്നൂര്‍ പോലീസ്—

പയ്യന്നൂര്‍: സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ അഞ്ചിന് രാത്രി 10 നും ആറിന് പകല്‍ 11 നും ഇടയിയില്‍ വെള്ളൂര്‍ കണ്ടോത്തെ തൈവളപ്പില്‍ സതീശന്റെ ലൈക്ക് ബേക്കറിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കെ.എല്‍-617 നമ്പര്‍ സുസൂക്ക് … Read More

വീടിന്റെ രണ്ടാം നിലയില്‍ നിന്ന് കിണറ്റില്‍ വീണ് നിര്‍മ്മാണതൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം-

തളിപ്പറമ്പ്: വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റിടുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പരിയാരം മരിയപുരത്തെ ഡേവിഡ് തോമസിന്റെ മകന്‍ പറമ്പില്‍ ഹൗസില്‍ ജിതിന്‍(27) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. നരിക്കോട്ടെ കുളങ്ങരവളപ്പ് ചന്ദ്രന്റെ വീടിന്റെ രണ്ടാം നിലയില്‍ … Read More

പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ പാലക്കാട് സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി-

പരിയാരം: പാലക്കാട് സ്വദേശിയായ വയോധികനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായി. മണ്ണാര്‍ക്കാട് എളമ്പിലാശേരി കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഗോപി(74)നെയാണ് കഴിഞ്ഞ 12 ന് രാത്രിക്കും 13 ന് പുലര്‍ച്ചെക്കുമിടയില്‍ കാണാതായത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് 10-ാം തീയതിയാണ് ഗോപിയും … Read More