തളിപ്പറമ്പില്‍ വന്‍ തീപിടുത്തം മുതുകുട ഓയില്‍മില്‍ കത്തിനശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം, കോടികളുടെ നാശനഷ്ടം. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മുതുകുട ഓയില്‍ മില്ലിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ച തീ ഇതേവരെയും പൂര്‍ണമായി അണക്കാന്‍ സാധിച്ചിട്ടില്ല. തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നോംഗങ്ങളുമാണ് … Read More

മന്നയിലെ സിതാരാ ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് വന്‍ തീപിടുത്തം-

തളിപ്പറമ്പ്: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം, മൂന്ന് സിവിണ്ടറുകള്‍ക്ക് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ആലക്കോട് മന്ന ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടോപ്പ് ഇന്‍ ടൗണ്‍ കഫേ സിതാര ഹോട്ടലിലാണ് ഇന്ന് രാത്രി ഒന്‍പതരയോടെ തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ … Read More

തമിഴ്‌നാട് സ്വദേശി തീകൊളുത്തിയ യുവതി മരിച്ചു.

കാസര്‍കോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കവേ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന മുന്നാട്ട് പേര്യയിലെ രമിത(27)ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം. രമിതയുടെ ചികിത്സക്കായി നാട്ടുകാര്‍ … Read More

ദിവ്യ ജോണി ആലക്കോട് മരിച്ച നിലയില്‍-മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തി.

ആലക്കോട്: മൂന്നരവയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ വിവാദ നായിക ദിവ്യ ജോണിയെ(30) ആലക്കോട്ടെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പി.എസ്.അജേഷ്മോന്റെ കോട്ടക്കടവിലെ പാട്ടരാക്കല്‍ വീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഏപ്രില്‍-12 ന് രാവിലെ 11.10 … Read More

മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയില്‍.

പരിയാരം : ചികില്‍സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കാനായി വീട്ടില്‍ കെ.പാര്‍വ്വതി(23)ആണ് ഇന്ന് രാവിലെ ആറിന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 11.30 നാണ് ഇവരെ കടുത്ത ശ്വാസംമുട്ടലുമായി മെഡിക്കല്‍ … Read More

ഉറങ്ങുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമം.

തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണപാദസരം മോഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്. എടക്കോം മഠംതട്ട് ഡി.എസ്.എസ് കോണ്‍വെന്റിന് സമീപത്തെ സോണിയ വര്‍ഗീസിന്റെ(36)പാദസരമാണ് ബെഡ്‌റൂമില്‍ കയറി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഷിനാസ് എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ പുലര്‍ച്ചെ  നാല് മണിക്കായിരുന്നു സംഭവം.  

മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍.

തളിപ്പറമ്പ്: മൊറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. വെസ്റ്റ് ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാത്രി എട്ടു മണിയോടെ … Read More

മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.

തളിപ്പറമ്പ്: മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.  രാത്രി ഒന്‍പതോടെയാണ് സംഭവം. ബംഗാള്‍ സ്വദേശി ഇസ്മായിലാണ്(36)കൊല്ലപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടിയതായി വിവരമുണ്ട്. ഇസ്മായിലിനോടൊപ്പമുള്ളയാല്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് വിവരം. തളിപ്പറന്വ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടരയോടെയാണ് സംഭവം.

വെടിയുണ്ട രാധാകൃഷ്ണന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് പോയി- തോക്ക് കണ്ടെടുത്തു.

പരിയാരം: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ … Read More

13 കാരന് പീഡനം കുട്ടൂസിന് 10 വര്‍ഷം കഠിനതടവും പിഴയും

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി എന്ന കുട്ടൂസിനെയാണ്(52)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി … Read More