കുടിയാന്മല: വീടിന്റെ ചിമ്മിനിയുടെ മുകളിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു.
നടുവില്‍ കുടിയാന്മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാന്(72)ആണ് മരിച്ചത്.
കഴിഞ്ഞ മെയ്-9 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവം.
വീടിന്റെ രണ്ടാം നിലക്ക് മുകളിലെ ചിമ്മിയില് സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണപ്പെട്ടത്.
കീക്കിരിക്കാട്ട് കുടുംബാംഗം സോജിയാണ് മരിച്ച ബാബുചെറിയാന്റെ ഭാര്യ.