തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി

തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെ 11.40 മണിയോടെ തളിപ്പറമ്പ് കോടതി കോംപ്ലക്‌സ് പരിസരത്ത് സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ക്ക് ഇന്റെര്‍നെറ്റ് കോള്‍ ലഭിച്ചത് പ്രകാരം 11.45 മണിയോടെ … Read More

യു.ഡി.എഫ് കേരളം ഭരിക്കും-ബി.ജെ.പിക്ക് ഇത്തവണയും സീറ്റില്ല, എല്‍.ഡി.എഫിന് വന്‍ തകര്‍ച്ച.

കേരളത്തില്‍ യുഡി.എഫ് മേല്‍ക്കൈ. 98 മുതല്‍ 111 സീറ്റുവരെ ലഭിച്ചേക്കാമെന്ന് എക്‌സിറ്റ്‌പോള്‍ സൂചന. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നടത്തിയ എക്‌സിറ്റ്‌പോളിലാണ് യു.ഡി.എഫിന് വലിയ മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണവും സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചന. മലപ്പുറം, എറണാകുളം ജില്ലകളില്‍ എല്‍.ഡി.ഫെിന് ഒരു സീറ്റുപോലും … Read More

എം.ഡി.എം.എക്കാരായ രണ്ട് മാതമംഗലം സ്വദേശികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ.ഫൈസല്‍(44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെ.പി.മന്‍സൂര്‍(42)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് … Read More

പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു.

തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി(77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം(ഞായര്‍) നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച്ച … Read More

കരിമ്പത്ത് കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: കെട്ടിടത്തില്‍ നിന്ന് താഴെ വീണ് ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് മരിച്ചു. രാജാറാം എന്ന രാജു(41)ആണ് മരിച്ചത്. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറില്‍ ടാറ്റ ഗ്രൗണ്ടിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ രാഘവന്റെ വീടിന്റെ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടുവരുന്നതിനിടെ താഴെ വീഴുകയായിരുന്നു. … Read More

മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി.

തൃശൂര്‍: മലക്കപ്പാറയില്‍ വയോധികയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. ഇന്‍സൈ അമ്മാള്‍ എന്ന 70 കാരിയാണ് മരിച്ചത്. ഷോളയാര്‍ ഡാമിന് സമീപത്തെ വീടിനടുത്ത് നിന്നും ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് താഴ്ഭാഗത്തു നിന്നാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂരിഭാഗവും പുലി ഭക്ഷിച്ച … Read More

സ്‌റ്റെയര്‍കേസില്‍ നിന്ന് വീണ് പരിക്കേറ്റ എട്ടുവയസുകാരന്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ട് വയസുകാരന്‍ മരണപ്പെട്ടു. ഇപ്പോള്‍ എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്. ഏപ്രില്‍-16 ന് രാത്രി 10.10 ന് … Read More

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു. വാഹനത്തില്‍ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ … Read More

കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി നാട്ടിലെത്തി, അറസ്റ്റിലായി

തളിപ്പറമ്പ്: കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി രഹസ്യമായി നാട്ടിലെത്തി, മണത്തറിഞ്ഞ കുടിയാന്‍മല പോലീസ് പ്രതിയെ കയ്യോടെ പിടികൂടി. നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനാടിയില്‍ വീട്ടില്‍ കെ.ആര്‍.രാജേഷ് എന്ന കൊല്ലന്‍ രാജേഷിനെയാണ്(46)കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് നടുവില്‍ … Read More

നൂര്‍ജയേയും മകളേയും കാണാതായി-സഫ്വാനോടൊപ്പം പോയെന്ന് പരാതി.

തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. എരുവാട്ടിയിലെ സഫ്വാന്‍ എന്നയാളുടെ കൂടെ പോയതായി … Read More