തളിപ്പറമ്പ്: കാപ്പാ കേസില്‍ നാടുകടത്തിയ പ്രതി രഹസ്യമായി നാട്ടിലെത്തി, മണത്തറിഞ്ഞ കുടിയാന്‍മല പോലീസ് പ്രതിയെ കയ്യോടെ പിടികൂടി.
നടുവില്‍ പള്ളിത്തട്ടിലെ കിഴക്കനാടിയില്‍ വീട്ടില്‍ കെ.ആര്‍.രാജേഷ് എന്ന കൊല്ലന്‍ രാജേഷിനെയാണ്(46)കുടിയാന്‍മല എസ്.ഐ എം.വി.ശരണ്യ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് നടുവില്‍ ടൗണില്‍ ബസ്റ്റാന്റിന് സമീപം വെച്ച് ഇയാള്‍ പിടിയിലായത്.
ഉത്തരമേഖല ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം 2026 ഫിബ്രവരി 25 മുതല്‍ ആറ് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉത്തരവോടെ നാടുകടത്തിയ രാജേഷ് കുടിയാന്മല പോലീസ് പരിധിയില്‍ എത്തിയ വിവരം ലഭിച്ച ഉടനെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.