തളിപ്പറമ്പ്: ക്ഷേത്രവഴിയിലെ വിളക്കുകളില്‍ കാടുകയറി, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള വഴിയില്‍ കുറച്ചുദിവസംമുമ്പ് തെളിഞ്ഞുതുടങ്ങിയ വഴിവിളക്കുകളുടെ കാലുകളിലേക്കാണ് കാടുകളും വള്ളിപ്പടര്‍പ്പുകളും മൂടി നില്‍ക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ക്ഷേത്രത്തിലേക്ക് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നാണ് നവീകരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചത്.
റോഡ് മെക്കാഡം ടാറിംഗിന് രണ്ട് കോടിയും വഴിവിളക്കുകള്‍ക്ക് 30 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
മുടന്തി നീങ്ങുന്ന നിര്‍മ്മാണ പ്രവൃത്തി ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായി പ്രവേശനകവാടവും വഴിവിളക്കുകളുമൊക്കെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
എന്നാല്‍ വഴിവിളക്കുകളിലേക്ക് പടര്‍ന്നുകയറിയ കാട്ടുവള്ളികള്‍ വെട്ടിക്കളഞ്ഞ് വെളിച്ചം തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.
നിങ്ങള്‍ക്കൊന്നും നാണം തെല്ലുപോലും ഇല്ലേ എന്ന് എന്ന് മാത്രമേ ഇതിന്റെ നടത്തിപ്പുകാരോട് ചോദിക്കാനുള്ളൂ.