തിരഞ്ഞെടുപ്പ് കഴിഞ്ഞു, വീറോടും വാശിയോടുമാണ് എല്ലാവരും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്.
ഏപ്രില്‍ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 24 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ പുറത്തുവരൂ.
അതുവരെ പലവിധത്തിലുള്ള അവകാശവാദങ്ങളുമായി മുന്നണികളും കക്ഷികളും വ്യക്തികളും ഒക്കെ രംഗത്തുവരും.
അത് സാധാരണമായ ഒരു കാര്യമാണ്.
എന്നാല്‍ തളിപ്പറമ്പില്‍ ഇന്ന് ചില സ്ഥലങ്ങളില്‍ നിയുക്ത എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് ആശംസിച്ച് വിവിധ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് അങ്ങേയറ്റം പരിഹാസ്യമായി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഗോവിന്ദന്‍ മാസ്റ്ററെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നതിത് തുല്യമായി പോയി ഈ പ്രവൃത്തി.
മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് ബോര്‍ഡുകള്‍സ്ഥാപിച്ചത് എന്നതിനാല്‍ ഇതിന് പിറകില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് തന്നെ കരുതണം.
സി.പി.എം 100 ശതമാനവും വിജയിക്കുമെന്ന് ഉറപ്പുള്ള കാല്‍ ഡസനിലേറെ നിയമസഭ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്.
എന്നാല്‍ അവിടെയൊന്നും തന്നെ അവര്‍ ഇത്തരത്തിലുളള പേക്കൂത്തുകളൊന്നും കാണിച്ചിട്ടില്ല, ഇനി കാണിക്കുകയുമില്ല.
റിസള്‍ട്ട് വരുന്നതിന് മുമ്പായി മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ആനമണ്ടത്തരങ്ങള്‍ പോലെ ഒന്നായിട്ട് മാത്രമേ ഇതിനെ കാണാനാവൂ.
ഈ അഭിവാദ്യ ബോര്‍ഡുകള്‍ അപമാനകരമാണ്.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും, എന്നോട് സമ്മതം വാങ്ങിയിട്ടല്ല ഈ ബോര്‍ഡ് സ്ഥാപിച്ചതെന്നുമാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.
ഇത് നീക്കം ചെയ്യാന്‍ മുസ്ലിംലീഗ് നേതൃത്വം നിര്‍ദ്ദേശം നല്‍കുന്നത് നന്നായിരിക്കും.