വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് എസ്.എന്‍.ഡി.പി യോഗം വക സഹായം വിതരണം ചെയ്തു.

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നിര്‍ദ്ധനരും നിരാംലംബരുമായ അഞ്ചു കുടുംബങ്ങള്‍ക്ക് ജില്ലയിലെ എസ്എന്‍ഡിപി യോഗം യൂനിയനുകളുടെ അഭ്യര്‍ത്ഥന പ്രകാരം എസ് എന്‍ ഡി പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം … Read More

അടുക്കാനാവാത്ത വിധം അകന്നു-എ.ആര്‍.റഹ്മാനും ഭാര്യ സൈറയും വേര്‍പിരിയുന്നു.

ചെന്നൈ: സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ ആര്‍ റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. … Read More

കുട്ടിക്ക് കാറോടിക്കാന്‍ കൊടുത്ത ഉപ്പക്ക് പണികിട്ടി.

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് കാറോടിക്കാന്‍ നല്‍കിയതിന് ഉപ്പയുടെ പേരില്‍ പോലീസ് കേസെടുത്തു. തളങ്കര സിറാമിക്‌സ് റോഡ് കോയ ലൈനില്‍ തെരുവത്ത് സാജുദ്ദീന്‍ അബ്ദുല്‍ഖാദറിന്റെ (53)പേരിലാണ് കേസ്. കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30 ന് … Read More

ഫാക്ടറി തീപിടുത്തം-ഉചിതമായ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.എസ്.ഐ.എ

കണ്ണൂര്‍: വന്‍ തീപിടുത്തംമൂലം ഭീമമായ നഷ്ടംനേരിട്ട പാപ്പിനിശേരി ചുങ്കത്തെ ബലിയപട്ടം ടൈല്‍സ് ലാമിനേറ്റഡ് ഫാക്ടറി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.അബ്ദുല്‍കരീം സെക്രട്ടെറി ടി.പി.നാരായണന്‍ നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കെ.എസ്.എസ്.ഐ.എ അംഗം കൂടിയായ ഫാക്ടറി ഉടമ … Read More

ഒപ്പും ശമ്പളവും മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ സ്വകാര്യനിൽ-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജനെതിരെ വ്യാപക പരാതി.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ച് ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതായി ആക്ഷേപം. വാഹനാപകടകേസുകൾ ഉൾപ്പെടെ മംഗളൂരുവിലേക്ക് റഫർ ചെയ്യുകയാണ്. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജനകീയാരോഗ്യവേദി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുയാണ്. കഴിഞ്ഞ … Read More

പലിശരഹിത സ്വര്‍ണ്ണവായ്പ-60 പവന്‍ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്; സ്വര്‍ണ്ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന നടത്തിയതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ മെലോറ എന്ന സ്ഥാപനത്തിന്റെ ഉടമ പി.ടി.പി.അഷറഫ്, അഷറഫിന്റെ ഭാര്യ കായക്കൂല്‍ ആയിഷ, പാര്‍ട്ണര്‍മാരായ എം.ടി.പി സലാം, സലാമിന്റെ ഭാര്യ … Read More

അവധൂതാശ്രമം ഗുഹാക്ഷേത്രത്തിന്റെ 34-ാം വാര്‍ഷികാഘോഷം.

ആലപ്പടമ്പ്: കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിച്ചു. രാവിലെ 5 മണിക്ക് ഹോമത്തോടെ തുടങ്ങിയ പരിപാടി രവീന്ദ്രനാഥ് ചേലേരിയുടെ അധ്യക്ഷതയില്‍ കാര്‍ത്യായനി ശിവാമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പപ്പാച്ചിയമ്മ വേദമത്രങ്ങള്‍ ചൊല്ലി. ഗുരുകൃപപ്രശാന്തന്‍ നീലേശ്വരം ശാസ്ത്രീയ സംഗീതവും, അരവിന്ദന്‍ … Read More

കോക്കാട് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ നിലംപണിയും വെബ്‌സൈറ്റ് പ്രകാശനവും

പിലാത്തറ: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കോക്കാട് മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ നിലംപണി അടിയന്തിരം നടന്നു. ഡിസംബർ 11 മുതൽ 14 വരെയാണ് കളിയാട്ടം. ആടയാഭരണങ്ങളും തിരുവായുധവുമേന്തി അരങ്ങിൽ ഇറങ്ങിയ ഭഗവതിമാരുടെ പ്രതിപുരുഷൻമാർ കോയ്മമാരുടെയും ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ … Read More

നാടന്‍ പാട്ട് കലാകാരന്‍ റംഷി പട്ടുവത്തിനെ ആദരിച്ചു

തളിപ്പറമ്പ്: എന്‍.സി.പി. (എസ് ) ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് കലാരംഗത്തെ അനുഗൃഹീത കലാകാരന്‍ റംഷി പട്ടുവത്തിനെ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.സുരേശന്‍ സ്‌നേഹോപഹാരം നല്‍കി. ജില്ലാ ജന. … Read More

വരും തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത വിധം ഉജ്വലമാണ് വടക്കില്ലത്തിന്റെ ജീവിതം: കെ. പ്രകാശ് ബാബു

പിലാത്തറ: വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയാനാവാത്ത വിധം ഉജ്വലവും ത്വാഗപൂര്‍ണ്ണവും അര്‍പ്പിതവുമായിരുന്നു വടക്കില്ലത്തിന്റെ ജീവിതമെന്ന് സി.പി.ഐ ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. കെ.പ്രകാശ് ബാബു. വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നടത്തിയ സ്മാരക അവാര്‍ഡ് സമര്‍പ്പണവും  അനുസ്മരസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More