ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും 58000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും 58000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 800 രൂപ കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെ എത്തി. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. … Read More

സംശയിക്കണ്ട-കുതിരവട്ടം തളിപ്പറമ്പിലേക്ക് മാറ്റി-വെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന എഞ്ചീനീയറിംഗ് വിസ്മയം തളിപ്പറമ്പില്‍

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലില്‍ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം വലിയ കുതിരവട്ടമായി മാറി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ നിര്‍മ്മാണത്തിലെ ക്രമക്കേട് ജനസമക്ഷം എത്തിച്ചത്. നവംബര്‍ ആറിന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടാണ് നഗരസഭയുടെ കണ്ണുതുറപ്പിച്ചത്. പക്ഷെ, പുനര്‍നിര്‍മ്മാണം … Read More

9.773 കിലോഗ്രം കഞ്ചാവുമായി നസീര്‍ പിടിയില്‍.

കണ്ണൂര്‍: കഞ്ചാവുമായി കാറില്‍ കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടി. കുടുക്കിമൊട്ട തണ്ടപ്പുറത്ത് താമസിക്കുന്ന തലശ്ശേരി ശിവപുരം കാഞ്ഞിലേരി പുതിയ വീട്ടില്‍ മമ്മദിന്റെ മകന്‍ പി.വി.നസീര്‍(45) നെയാണ് 9.773 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. … Read More

ഒമാനില്‍ ജോലി-രണ്ടുപേരില്‍ നിന്ന് ഒരു ലക്ഷം തട്ടിയെടുത്തതിന് കേസ്.

ചിറ്റാരിക്കാല്‍: ഒമാനിലേക്ക് സൂപ്പര്‍വൈസര്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വെസ്റ്റ് എളേരി മാങ്ങോട്ടെ മേനപ്പാട്ട് പടിക്കല്‍ എം.ജെ.സെബാസ്റ്റ്യന്‍(27), കണ്ണന്താനം വീട്ടില്‍ ഷോബിന്‍ കുര്യാക്കോസ്(26) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മലപ്പുറം നിലമ്പൂര്‍ തിരുമെല്ലി വീട്ടില്‍ … Read More

മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്.

തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി തലശ്ശേരി എക്‌സൈസ്. തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.സുബിന്‍രാജും സംഘവും രാത്രികാല പട്രോളിങ് നടത്തിവരവേ തലശ്ശേരി കടല്‍പാലം പരിസരത്തു നിന്ന് തലശ്ശേരി മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ വെച്ച് … Read More

പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളും പരാജയം : ഡോ.കെ.വി.ഫിലോമിന

തളിപ്പറമ്പ്: തുടര്‍ഭരണത്തിന്റെ അഹങ്കാരത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമസ്ത മേഖലകളിലും പരാജയമാണെന്നും ആനുകൂല്യ നിഷേധത്തിനെതിരെ സമര രംഗത്തിറങ്ങാന്‍ ജീവനക്കാര്‍ തയ്യാറാവണമെന്നും ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന. കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് … Read More

ഷെല്‍ട്ടര്‍ പണിയും പക്ഷെ, ബസ് അവിടെ നിര്‍ത്തില്ല-കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ. ഓവുചാല്‍ നിര്‍മ്മിതിയിലും സ്‌ളാബ് പതിക്കലിലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച നഗരസഭ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിലാണ്. ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒടുവില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി … Read More

പരാതിക്കാരെ പങ്കെടുപ്പിക്കാതെ പ്രശ്‌നപരിഹാരമോ-ചിറവക്കിലെ ഓട്ടോപാര്‍ക്കിങ്ങില്‍ വിവാദം കൊഴുക്കുന്നു

തളിപ്പറമ്പ്: വ്യാപാരികളെ ക്ഷണിക്കാതെ നടത്തിയ ട്രാഫിക് ക്രമീകരണ ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്തുവെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതില്‍ പ്രതിഷേധം. ചിറവക്കിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നവംബര്‍ 26 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിലേക്ക് തങ്ങളുടെ പ്രതിനിധിയെ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനം 23, 24 തീയതികളില്‍ ഏഴോത്ത്

പിലാത്തറ: സി.പി.എം മാടായി ഏരിയ സമ്മേളനം നവംബര്‍ 23, 24 തീയതികളില്‍ ഏഴോത്ത് നടക്കും. ഒ.വി നാരായണന്‍ നഗറില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, … Read More

കലോല്‍സവനഗരിയില്‍ നിയമബോധവല്‍ക്കരണ കേന്ദ്രവും

പയ്യന്നൂര്‍:പയ്യന്നൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോധവല്‍ക്കരണ കേന്ദ്രം ആരംഭിച്ചു. ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ കെ.ടി.നിസാര്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണമാണ് കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന ബോധവല്‍ക്കരണ സ്റ്റാള്‍ ആരംഭിച്ചത്. സ്റ്റാള്‍ ജില്ലാ … Read More