ഹോര്‍ലിക്‌സും ബൂസ്റ്റും ഇനി ആരോഗ്യപാനീയങ്ങളല്ല, ലേബലുകളില്‍ മാറ്റം വരുത്തി.

ന്യൂഡല്‍ഹി: ആരോഗ്യ പാനീയമെന്ന ഹോര്‍ലിക്‌സിന്റെയും ബൂസ്റ്റിന്റെയും ലേബലില്‍ മാറ്റം. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡുകളുടെ ഉടമയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രാന്‍ഡുകളില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന … Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു-രണ്ട് സംഭവങ്ങളില്‍ 25 സി.പിഎമ്മുകാര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: സിപി.എം പ്രവര്‍ത്തകരുടെ കള്ളവോട്ട് ചോദ്യം ചെയ്ത യു.ഡി.എഫ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു, കാറമേല്‍ പുതിയാന്‍ കാവിലെ വെള്ളോറ വീട്ടില്‍ രഞ്ജിത്തിനാണ്(43)ഇന്ന് ഉച്ചക്ക് 12 ന് കാറമേല്‍ എ.എല്‍.പി. സ്‌ക്കൂളിലെ 78-ാം ബൂത്തില്‍ വെച്ച് ഒരു സംഘം സി.പിഎംകാരുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ രഞ്ജിത്തിനെ … Read More

പയ്യന്നൂരും ചീമേനിയും രണ്ട് സ്ത്രീകള്‍ എലിവിഷം കഴിച്ചു മരിച്ചു.

പയ്യന്നൂര്‍: വിവാഹബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കണ്ടോത്തെ വെഹ്ങര ഇട്ടമ്മല്‍ വീട്ടില്‍ വി.ഇ. സജിത(41) ആണ് മരിച്ചത്. 21 നാണ് സജിത വിഷം കഴിച്ചത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ചീമേനി: എലിവിഷം … Read More

ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ … Read More

ഏതു പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിര്, ഇന്ത്യ അടുത്തെങ്ങും കരകയറുന്ന യാതൊരു ലക്ഷണവുമില്ല നടന്‍ ശ്രീനിവാസന്‍.

കൊച്ചി: താന്‍ ജനാധിപത്യത്തിന് അടിസ്ഥാനപരമായി എതിരാണെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതു നമുക്കു തന്നെ എതിരായിട്ടുള്ള ജനവിധിയാണ്. ഏതു പാര്‍ട്ടി ജയിച്ചാലും … Read More

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ ചായ കുടിക്കാന്‍ ഇപിയുടെ വീട്ടില്‍ പോകാന്‍ ഇപിയുടെ വീട് ചായപ്പീടികയാണോ? സുധാകരന്‍.

കണ്ണൂര്‍: ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഗള്‍ഫില്‍ വച്ച് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ‘ഇപിക്കെതിരായ ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബിജെപി നേതാവ് പ്രകാശ് … Read More

വയോധികര്‍ക്ക് തുണയായി മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ക്ക

  തളിപ്പറമ്പ്: കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ടുചെയ്യാനെത്തുന്ന വയോധികര്‍ക്ക് തുണയായി മുസ്ലിംലീഗ് നേതാവ് ബദരിയ്യ ബഷീര്‍ ഈ ലോകസഭ തെരഞ്ഞെടുപ്പിലും സജീവം. കഴിഞ്ഞ 40 വര്‍ഷങ്ങളായി നടക്കുന്ന നിയമസഭ, ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് കഴിയുന്നതുവരെ വയോധികര്‍ക്ക് തുണയായി ബഷീര്‍ പോളിംഗ് കേന്ദ്രത്തിലുണ്ടാവും. … Read More

ഇ.പിക്കെതിരെ മുഖ്യമന്ത്രി-പാപിയോടൊപ്പം കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി-

  കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി.ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജന്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. ജാവഡേക്കറിനെ കാണുന്നതിലോ … Read More

പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് ഇ.പി.ജയരാജന്‍.

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തന്റെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ ജാവഡേക്കര്‍ വന്നിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോ എന്നും ഇപി ചോദിച്ചു. അതിനിടെ ബിജെപിയില്‍ പോകാന്‍ … Read More

മുഖ്യമന്ത്രി പിണറായി വോട്ടുചെയ്തു.

പിണറായി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പിണറായി ആര്‍.സി.അമല സ്‌ക്കൂളിലെത്തി വോട്ടുരേഖപ്പെടുത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി വോട്ടുചെയ്യാന്‍ എത്തിയത്.