ചില ട്രെിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വെ.

പാലക്കാട്:ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. വൈകി ഓടുന്ന ട്രെയിനുകള്‍ ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും. ഡോ. … Read More

പത്ത്ദിവസം കൂടി കാത്തിരുന്നാലെന്താണെന്ന് ഹൈക്കോടതി.

കൊച്ചി: മുന്‍മന്ത്രി തോമസ് ഐസക്കുമായി ബന്ധപ്പെട്ട കിഫ്ബി മസാലബോണ്ട് കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ജഡ്ജി ടി ആര്‍ രവിയുടെ ഉത്തരവ്. ഇത് … Read More

സുരേഷ് ഗോപി എം.പി ആവാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍ വര്‍ഗീസ്.

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ജനപ്രതിനിധി എന്നാല്‍ ജനമനസ്സില്‍ ഇറങ്ങിച്ചെല്ലണം. സുരേഷ് … Read More

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണവും വെള്ളവും.

തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ … Read More

17 കാരന് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ സുഹൃത്തിന്റെ പേരില്‍ കേസ്.

കോളിയടുക്കം: 17 വയസുകാരന് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സുഹൃത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു. ബാലനടുക്കത്തെ ജി.എസ്.ഗോപകുമാറിന്റെ(21) പേരിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6.15 ന് കോളിയടുക്കത്തുവെച്ചാണ് സംഭവം. കെ.എല്‍-14 ടി 338 സ്‌ക്കൂട്ടര്‍ ഓടിച്ചുവരുന്നതിനിടയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ്   പ്രായപൂര്‍ത്തിയെത്താതെയാണ് … Read More

കുടുംബശ്രീയില്‍ നിന്ന് ലോണ്‍ നല്‍കിയില്ല; സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് പ്രഹരം.

ഉദിനൂര്‍: കുടുംബശ്രീയില്‍ നിന്ന് ലോണ്‍ കൊടുക്കാത്ത വിരോധത്തിന് സെക്രട്ടെറിയുടെ തലക്ക് കരിക്ക് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഉദിനൂര്‍ മാച്ചിക്കോട്ടെ ബി.പ്രമീളക്കാണ്(46)മര്‍ദ്ദനമേറ്റത്. ഏപ്രില്‍ 7 ന് വൈകു്‌നേരം 4.50 നായിരുന്നു സംഭവം. മാച്ചിക്കോട്ടെ കവിതയാണ് കരിക്ക്ഉപയോഗിച്ച് പ്രമീളയുടെ തലക്ക് അടിച്ചത്. ചന്ദേര … Read More

ഒരു കാലഘട്ടത്തിന്റെ സാഹസികചിത്രം-ഇരുമ്പഴികള്‍-@45.

  1979 കാലഘട്ടത്തില്‍ അന്നത്തെ യുവത്വത്തെ ത്രസിപ്പിച്ച സിനിമകളിലൊന്നാണ് ഇരുമ്പഴികള്‍. 1979 അപ്രില്‍ 12 ന് വിഷു റിലീസായിട്ടാണ് 45 വര്‍ഷം മുമ്പ് ഇതേ ദിവസം ഇരുമ്പഴികള്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീസായ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യത്തെ കളര്‍ സിനിമ. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, ജയന്‍ … Read More

ആശുപത്രി വാര്‍ഡിലെ സ്ത്രീകളുടെ കുളിമുറിയില്‍ ഭാര്യയെ ബിയര്‍കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പയ്യന്നൂര്‍: ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിനെതിരെ  പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ അമ്പേച്ചാലിലെ സുരേന്ദ്രന്റെ പേരിലാണ് കേസ്. ഏപ്രില്‍ 7 ന് വൈകുന്നേരം 3.45 ന് പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് … Read More

സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു

പത്തനംതിട്ട: സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു. 83 വയസായിരുന്നു. എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) വണ്ടിചക്രം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ചെങ്ങന്നൂരിലെ ലോഡ്ജില്‍ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉണ്ണി … Read More

റംസാന്‍, വിഷു ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ച സമയം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി.

കൊച്ചി: റംസാന്‍, വിഷു ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ച സമയം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി. ഉത്സവ ചന്തകള്‍ക്കെതിരായ വിലക്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയാനാകും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. ഉത്സവ ചന്തകള്‍ക്കെതിരായ വിലക്കിനെതിരെ … Read More