പന്നിയൂരില്‍ അഞ്ചംഗ ശീട്ടുകളിസംഘം പിടിയില്‍.

തളിപ്പറമ്പ്: പന്നിയൂരില്‍ ശീട്ടുകളിസംഘം അഞ്ചംഗ ശീട്ടുകളി സംഘം പിടിയിലായി. പന്നിയൂര്‍ കള്ള്ഷാപ്പിന് സമീപത്തെ തേണങ്കോട് വീട്ടില്‍ ദാമോദരന്‍(76), എടത്തിലെവളപ്പില്‍ ഇ.വി.ഭാസ്‌ക്കരന്‍(45), നല്ലനിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോസ്(63), മണിയങ്കീല്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍(64), കാരാക്കൊടിയിലെ കണ്ണങ്കയ്യില്‍ വീട്ടില്‍ കെ.ബാലകൃഷ്ണന്‍(48) എന്നിവരെയാണ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

പനമുറിക്കുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

കണ്ണൂര്‍: പന മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എളയാവൂര്‍ നെല്ലിക്കുളങ്ങര വീട്ടില്‍ മാറുവീട്ടില്‍ ജയാനന്ദന്‍ (59) ആണ് മരിച്ചത്. മാര്‍ച്ച് 30ന് രാവിലെ 10 മണിയോടെ എളയാവൂര്‍ ചന്ത്രോത്ത് പീടിക അമ്മാന്‍ കുന്നില്‍ വെച്ചാണ് സംഭവം. മംഗളൂരു … Read More

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മോഷണം.

ഇരിട്ടി: തനിച്ച്താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ഇരിട്ടി കീഴൂര്‍ താലൂക്ക് ആശുപത്രി റോഡിലെ പാണേരി വീട്ടില്‍ പി.റഫീക്കിന്റെ പരാതിയിലാണ് കേസ്. റഫീക്കിന്റെ ഉമ്മ താമസിക്കുന്ന വീട്ടില്‍ 12 ന് രാത്രി 8 മണിക്കും 13 ന് … Read More

സ്‌പെഷ്യല്‍ പോലീസാവാന്‍ എന്‍.സി.സിക്കാര്‍ക്കും സ്റ്റുഡന്റ് പോലീസിനും അവസരം.

കണ്ണൂര്‍: ലോകസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതിനായി കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ കൂടുതല്‍ പേരെ ആവശ്യമായി വന്നിരിക്കയാല്‍ വിമുക്തഭടന്‍മാര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. താല്‍പര്യപ്പെടുന്നവര്‍ അവരവരുടെ പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ നാളെ … Read More

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് സി.പി.എം കലാപം നടത്താന്‍ ആസൂത്രിതനീക്കം.

പന്നിയൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്ക് സിപി ഐ എം ആസൂത്രിത നീക്കം നടത്തുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലെ ബോംബ് സ്‌പോടനവും, തൊട്ടു പിറകെ പല പ്രദേശങ്ങളിലും എന്‍ ഡി എ യുടെ പ്രചാരണ തകര്‍ത്ത്‌കൊണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ നീക്കം … Read More

മംഗളാദേവിയുടെ ചിത്രാപൗര്‍ണമി ഉല്‍സവം ഏപ്രില്‍-23 ന്.

ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രില്‍ 23 ന്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഭക്തര്‍ക്ക് സന്ദര്‍ശന അനുമതിയുള്ളത്. ഇക്കൊല്ലത്തെ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് സുരക്ഷിത ദര്‍ശനത്തിന് വേണ്ട … Read More

വന്ദേഭാരതില്‍ പാറ്റ അനുഭവം-യാത്രക്കാരന് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടി.

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്. പ്രഭാത … Read More

തളിപ്പറമ്പ് നഗരസഭാ വായനശാല പുതുമോടിയില്‍ ഒരുങ്ങി- നവീകരിച്ചത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ അക്ഷരസൗധം പുതുമോടിയില്‍ ഒരുങ്ങി. ശോചനീയാവസ്ഥയിലായിരുന്ന തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയും വായനശാലയും നവീകരിച്ചു. പൊട്ടിപ്പൊളിഞ്ഞ ടൈലുകളും മനസ് മടുപ്പിക്കുന്ന അന്തരീക്ഷവും ഇനിയില്ല. 14 വര്‍ഷത്തിന് ശേഷമാണ് 17 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി കെട്ടിടം നവീകരിച്ചത്. ലൈബ്രറി മുറിയുടെ അകത്തെ … Read More

ബോണ്‍വിറ്റക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം-

ന്യൂഡല്‍ഹി: ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ളവ ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍ അനുവദിച്ചതിലും കൂടുതല്‍ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ … Read More

വായനശാലയാണെന്നു കരുതി വീടിന്റെ സണ്‍ഷേഡില്‍ കയറിയ മദ്യപനെ പോലീസ് വീട്ടിലെത്തിച്ചു.

പിലാത്തറ: മദ്യലഹരി മൂത്ത് വായനശാലയാണെന്ന് കരുതി വീടിന്റ സണ്‍ഷേഡില്‍ കയറി ഉറങ്ങിയ ആള്‍ പോലീസിന് പണി കൊടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ പിലാത്തറയിലാണ് സംഭവം. വീടിന് മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേട്ട് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഒരാള്‍ സണ്‍ഷേഡില്‍ കിടക്കുന്നതായി കണ്ടത്. വീട്ടുടമ … Read More