അഗ്‌നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി DFS യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: സേവന കാലാവധി പൂര്‍ത്തിയാക്കുന്ന ‘അഗ്‌നിവീരന്മാരെ’ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി (DFS) പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും (PSICs) ധനകാര്യ സ്ഥാപനങ്ങളുടെയും (FIs) മേധാവിമാരുമായി ഇന്ന് കൂടിക്കാഴ്ച … Read More

സി.പി.എം ഓഫീസ് ഉള്‍പ്പെടെ അക്വയര്‍ ചെയ്യണമെന്ന് ബി.ജെ.പി. വികസനത്തില്‍ ബി.ജെ.പി നഗരസഭയോടൊപ്പമെന്ന്-

തളിപ്പറമ്പ്: സി.പി.എം ഓഫീസ് നില്‍ക്കുന്ന സ്ഥലം കൂടി അക്വയര്‍ ചെയ്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. തളിപ്പറമ്പില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ പറ്റാഞ്ഞത് സി പി എമ്മിന്റെ വിവരമില്ലയ്മ കൊണ്ടാണെന്നും ബി.ജെ.പി. നിയോജകമണ്ഡലം കമ്മറ്റി യോഗം അംഗീകരിച്ച … Read More

കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ബക്കളം കടമ്പേരിയിലെ പി.കെ.ലക്ഷ്മണന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ … Read More

ബഫര്‍സോണ്‍: വിധി മറികടക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം കര്‍ഷക യൂണിയന്‍ (എം)

കണ്ണൂര്‍: സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ സംബന്ധിച്ച വിധി രാജസ്ഥാനിലെ ജാമിയഘട്ട് വന്യജീവി സങ്കേതത്തിനുള്ളിലെ ഖനനവുമായി ബന്ധപ്പെട്ടാണെന്ന യാഥാര്‍ഥ്യം മനസിലാക്കി വിധി കേരള സര്‍ക്കാരിന്റെ വീഴ്ച്ചയായി ചിത്രീകരിക്കാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു വിവിധ സംഘടനകളും ഒറ്റക്കെട്ടായിനിന്ന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് … Read More

അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍-

(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രതിദിന രാഷ്ട്രീയ വിശകലനങ്ങള്‍ ആരംഭിക്കുകയാണ്. മുഖംനോക്കാതെയുള്ള തുറന്നുപറച്ചിലാണ് പ്രതിദിനം എന്ന പംക്തിയിലൂടെ നടത്തുന്നത്. തയ്യാറാക്കുന്നത് സുരേന്ദ്രദാസ് മുഴപ്പിലങ്ങാട്) അണികളെ ആക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകള്‍-          അണികളെ അക്രമത്തിലേക്ക് നയിക്കുന്നത് നേതാക്കളുടെ വാക്കുകളാണ്. … Read More

കര്‍ഷകനെ ഫൂളാക്കി-പി.എം.കിസാന്‍ യോജന- ഇത്തവണ കര്‍ഷകന് വെറും ലൊട്ട–ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകര.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം കൃഷി ആവശ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന 6000 രൂപയില്‍ ഇത്തവണത്തെ ഗഡു വിതരണം ദേശസാല്‍കൃത ബാങ്കുകള്‍ക്ക് ചാകരയായി. 2022 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സംഖ്യയായ 2000 രൂപ മെയ് 31-നാണ് കര്‍ഷകരുടെ അക്കൗണ്ടില്‍ … Read More

മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ–19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

മയ്യില്‍: മൈത്രി ടയേഴ്‌സ് ഇനി അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കും. ടയര്‍വര്‍ക്‌സ് രംഗത്ത് വ്യത്യസ്തമായ ഇടപെടലുകളോടെ ശ്രദ്ധേയനായ മൈത്രി ജയന്റെ ഈ പുതിയ സംരംഭം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍-19 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ മയ്യില്‍ … Read More

വിമാനത്തിലെ സംഘര്‍ഷം-പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാക്കുമോ–?

  പ്രത്യേക ലേഖകന്‍ കണ്ണൂര്‍: വിമാനത്തിനകത്തെ സംഘര്‍ഷം, പ്രതിഷേധത്തിന്റെ ട്രാക്ക് സി.പി.എമ്മിന് അനുകൂലമാവുന്നു. വിമാനത്തിനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധം സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സി.പി.എമ്മിനകത്തുണ്ടായ പതര്‍ച്ച മാറ്റാന്‍ സഹായിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളെ പിന്തുണക്കുന്നവര്‍പോലും വിമാനപ്രതിഷേധം … Read More

കുറുമാത്തൂര്‍ മുസ്ലിംലീഗ് കമ്മറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു.

കുറുമാത്തൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രിക്കെതിരെ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവ്വം ടൗണില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. എസ്.ടി.യു ജില്ലാ ജന.സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.മുജീബ്‌റഹ്മാന്‍, സി.അബ്ദുള്‍ … Read More

മദ്രസ മികവിന്റെ കേന്ദ്രങ്ങളാക്കണം: ഇബ്‌നു ആദം

തളിപ്പറമ്പ്: മതപഠനത്തിന് വളരെ പ്രാധാന്യത്തോടെ നാടുകളില്‍ കണ്ടുവരുന്ന മദ്രസകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുക്കണമെന്ന് ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം. മതവിദ്യയുടെ ആരംഭം കുറിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരെ മതപഠനത്തിന് ആശ്രയിക്കേണ്ടി വരുന്നത് നാടുകളിലെ മദ്രസകളെയാണ് ഈയൊരു … Read More