അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി.

ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുത്തില നോര്‍ത്ത് ശ്മശാനത്തില്‍. പിലാത്തറ: അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി. പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ റിട്ട.നേഴ്‌സിംഗ് അസിസ്റ്റന്റാണ്. ഭാര്യ: ടി.വി.സാവിത്രി. മക്കള്‍: സുബില, ലസിത. മരുമക്കല്‍: സജില്‍(കടന്നപ്പള്ളി), ലതീഷ്(കൊടക്കാട്). സഹോദരങ്ങള്‍: … Read More

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ നിര്യാതയായി

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കോഴിക്കോട് ലോ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം … Read More

തടിക്കടവിലെ ചൂളക്കല്‍ വീട്ടില്‍ പരേതനായ സി.ജെ.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍(91)നിര്യാതയായി.

തടിക്കടവ്: തടിക്കടവിലെ ചൂളക്കല്‍ വീട്ടില്‍ പരേതനായ സി.ജെ.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍(91)നിര്യാതയായി. മകന്‍: സി.ജെ.ഐസ്‌ക്ക്. മരുമകള്‍: ആലീസ് ഐസക്ക്(മീന്‍മുട്ടി). കൊച്ചുമക്കള്‍: ആര്‍ട്‌സണ്‍, സോണിയ, ബിനു, ആഷ്‌ലി, ഓബേദ്,ഷാന്‍. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം(നവംബര്‍-11) നാലിന് തടിക്കടവിലെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം നാടുകാണിയിലെ യഹോവയുടെ … Read More

അബുദാബിയില്‍ പിലാത്തറ സ്വദേശിയായ വിദ്യാര്‍ത്ഥി വാഹനം ഇടിച്ചു മരിച്ചു

അബുദാബി: പിലാത്തറ സ്വദേശിനിയുടെ മകന്‍ അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു. ഫസലു-അയിഷ ദമ്പതികളുടെമകന്‍ സാസെ മുഹമ്മദ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുനേരമാണ് സംഭവം. അബുദാബി മോഡേണ്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.    

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം. പി. സദാശിവന്‍ (89) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ (89) അന്തരിച്ചു. ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ഓഡിറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായും പ്രവര്‍ത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ … Read More

കിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി.

തളിപ്പറമ്പ്: ഏഴാംമൈലില്‍ താമസിക്കുന്ന കുടിയന്‍മല സ്വദേശിയുംആദ്യകാല വ്യാപാരിയുമായിരുന്നകിഴക്കയില്‍ കുഞ്ഞിപൈലി (86) നിര്യാതനായി. ശവസംസ്‌കാരം നാളെ(നവംബര്‍-2 ന്)വൈകുന്നേരം 3.30ന്തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഫിലോമിന കുടിയന്മല പെരുമ്പുഴ കുടുബാംഗം (റിട്ട. അധ്യാപിക, ഫാത്തിമ യുപി സ്‌കൂള്‍, കുടിയന്‍മല). മക്കള്‍: ഡോ.സജി കെ.പോള്‍, … Read More

മരം മുറിക്കവെ കൊമ്പ് ഒടിഞ്ഞുവീണ് വ്യാപാരി മരിച്ചു.

ഉദയഗിരി: മരം മുറിച്ചുമാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് ചീക്കാട് സ്വദേശി മരിച്ചു. ചീക്കാട്ടെ അരിയോട്ടുവിള പുത്തന്‍വീട്ടില്‍ എ.എന്‍.സുരേഷ്‌കുമാര്‍(48)ആണ് മരിച്ചത്. മണക്കടവിലെ പി.കെ.സ്റ്റോര്‍ ഉടമയും ടൗണിലെ പിക്കപ്പ് വാന്‍ ഡ്രൈവറുമാണ്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു അപകടം. സുഹൃത്ത് ടി.എസ്.സന്തോഷ്‌കുമാറിനോടൊപ്പം ചീക്കാട് മരംമുറിക്കുന്നതിനിടെയായിരുന്നു അപകടം. മരത്തിന്റെ … Read More

ചുഴലി പൊള്ളയാട്ടെ സി.കെ.ഇബ്രാഹിം(67)നിര്യാതനായി.

ചുഴലി: ചുഴലി പൊള്ളയാട്ടെ ചെറുകുന്നോന്റകത്ത് സി.കെ. ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആയിഷ കൊവ്വല്‍ പുതിയ പുരയില്‍. മക്കള്‍: അയ്യൂബ്, യഹ്യ, ജംഷീറ, റഹിയാനത്ത്. മരുമക്കള്‍: മനാഫ്, ഷാഹുല്‍ ഹമീദ്, റഷീമ, ഷിഫാന. സഹോദരങ്ങള്‍: ആലി (പഴയങ്ങാടി), അബു (പടേന), ഉമ്മര്‍ … Read More

കോള്‍ത്തുരുത്തിയില്‍ വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . പറശിനിക്കടവ് കോള്‍ത്തുരുത്തിയിലെ അയ്യമ്മാണ്ടി എ.യശോദ(68)നെയാണ് ഇന്നലെ വൈകുന്നേരം 6.45 ന് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

സാഹിറിന് പിറകെ സഹോദരന്‍ അന്‍വറും മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് … Read More