ടാപ്പിംഗ് തൊഴിലാളി പറമ്പില്‍ വീണുമരിച്ച നിലയില്‍.

ഇരിക്കൂര്‍: ടാപ്പിംഗ് തൊഴിലാളി പറമ്പില്‍ വീണുമരിച്ച നിലയില്‍. പടിയൂര്‍ അരിയങ്കോട്ടെ പുതുപ്പറമ്പില്‍ വീട്ടില്‍ അലക്‌സിനെയാണ്(55)ഇന്നലെ ജനുവരി 25 ന് വൈകുന്നേരം മൂന്നരയോടെ പട്ടാന്നൂര്‍ ആയിപ്പുഴ നബീസ മന്‍സിലില്‍ കെ.വി.മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതിയിലുള്ള ബ്ലാത്തൂര്‍ തറച്ചപറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. … Read More

ശ്രീകണ്ഠാപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു.

ശ്രീകണ്ഠാപുരം: തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയില്‍കണ്ട വയോധിക ചികില്‍സക്കിടെ മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി(74)ആണ് മരിച്ചത്. ഇന്നലെ ജനുവരി-25 ന് ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ … Read More

കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി.

തളിപ്പറമ്പ്: കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മി(40)നിര്യാതയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്. ഭര്‍ത്താവ്: പരേതനായ ബിജു. മകന്‍:ബദരീനാഥ്(വിദ്യാര്‍ത്ഥി). റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ എ.ബാലകൃഷ്ണന്‍-മാലതി ദമ്പതികളുടെ മകളാണ്. സഹോദരി: കെ.വി.സൂര്യ(നിരന്തോട്,  മയ്യില്‍). ശവസംസ്‌കാരം ഇന്ന്(ജനുവരി-26)ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോല്‍ നോര്‍ത്ത് പൊതുശ്മശാനം. രാവിലെ 9 … Read More

കീഴാറ്റൂരിലെ വിമുക്തഭടന്‍ പി.ബാലകൃഷ്ണന്‍(68)നിര്യാതനായി.

തളിപ്പറമ്പ്: കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ വിമുക്തഭടന്‍ പി.ബാലകൃഷണന്‍ (68)നിര്യാതനായി. ഭാര്യ: ഗീത. മകന്‍:വിപിന്‍. മരുമകള്‍:അശ്വനി(പാലകുളങ്ങര). മൃതദേഹം ഇന്ന് (ജനുവരി-26)രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകുന്നേരം 3 മണിക്ക് നടക്കും.  

വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

കേളകം: വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. കേളകം പൂതനപ്ര വീട്ടില്‍ പി.ഡി.ജോര്‍ജ്(86)നെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടത്. കുടുംബസമേതം താമസിച്ചുവരുന്ന പെന്തകോസ്തല്‍ ടാബര്‍നാക്കിള്‍ പള്ളിയുടെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ പിതാവാണ്. … Read More

ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി

തളിപ്പറമ്പ്: ബക്കളം മുതിരക്കാല്‍ സെന്റ് ഫ്രാന്‍സിസ് അസിസി നഗറിലെ പരേതനായ എം.ജയ്‌സന്റെ ഭാര്യ ഷെറിന്‍ ജെയ്‌സണ്‍(56)നിര്യാതയായി. സഹോദരങ്ങള്‍: ജെയ്‌സണ്‍, വിനോദ്, നെല്‍സണ്‍, തങ്കമണി, അനിത. പേരതരായ ജയിംസ്-ഡെയ്‌സി ദമ്പതികളുടെ മകളാണ്. ശവസംസ്‌ക്കാരം ഇന്ന് ജനുവരി 24 ന് (ശനി)വൈകുന്നേരം 3 ന് … Read More

കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി.

മയ്യില്‍: കടൂരിലെ പുതിയ വീട്ടില്‍ നാണിക്കുട്ടി അമ്മ(92)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്പു. മക്കള്‍: നന്ദിനി, രഘുനാഥന്‍, വിമല, രാജന്‍. മരുമക്കള്‍: കൃഷ്ണന്‍ (കൊളച്ചേരി), സുസ്മിത (മുഴപ്പാല), പരേതനായ രാമചന്ദ്രന്‍ (വടകര), ഉമ (പിണറായി). സഹോദരങ്ങള്‍: സരസ്വതി, പാറുക്കുട്ടി, വേലായുധന്‍, പരേതരായ ലക്ഷ്മികുട്ടി, … Read More

വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു.

മൊറാഴ: വിട്ടുമാറാത്ത അസുഖങ്ങള്‍ കാരണം ഗൃഹനാഥന്‍ വീട്ടുപറമ്പിലെ മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചു. മൊറാഴ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ പി.പി.മോഹനന്‍(69) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്. ഭാര്യ: കെ.നളിനി. മക്കള്‍: നമോദ് (ബഹ്റൈന്‍), വിനീത്(ഇന്ത്യന്‍ കോഫി ഹൗസ്, ധര്‍മശാല). … Read More

മാധ്യമപ്രവര്‍ത്തകന്‍ ഒ.സി.മോഹന്‍രാജിന്റെ മാതാവ് ഒ.സി.നാരായണിക്കുട്ടി(86)നിര്യാതയായി.

തലശേരി: പൊന്ന്യം കുണ്ടുചിറ ഉല്ലാസ്മുക്ക് ലക്ഷ്മിപ്രഭയില്‍ ഒ.സി.നാരായണിക്കുട്ടി(86) നിര്യാതയായി. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പില്‍. റിട്ട. ഡപ്യൂട്ടി കളക്ടര്‍ പരേതനായ പി.സി.ബാലകൃഷ്ണന്‍ നായരുടെ ഭാര്യയാണ്. റിട്ട. അധ്യാപകന്‍ പരേതനായ ചെറിയത്ത് രാമുണ്ണി നായരുടെയും പരേതയായ ഒ.സി.ജാനകിഅമ്മയുടെയും മകളാണ്. … Read More

ഉല്ലാസയാത്രക്കിടെ ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിച്ച ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: ഉല്ലാസയാത്രക്കിടെ ബോട്ടില്‍ പാട്ടുവെച്ച് ഡാന്‍സ് കളിച്ച ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ കച്ചേരിയിലെ ഗോവിന്ദംവീട്ടില്‍ ഹരിഹര ടി.പി.രാമകൃഷ്ണന്‍(66)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൊറാഴ വെള്ളിക്കീല്‍പാര്‍ക്കിലായിരുന്നു സംഭവം. കുടുംബാഗങ്ങളും ബന്ധുക്കളുമായി വെള്ളിക്കീലില്‍ … Read More