ഇരുട്ടാണിരുട്ടിരുട്ട്–പക്ഷെ, -ജനം ആരോട് പറയണം-

തലശേരി: ഇരുട്ടിന്റെ ദു:ഖം അനുഭവിക്കണമെങ്കില്‍ തലശേരിയിലേക്ക് വരൂ. തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുന്ന ഒന്നാം ഗെയിറ്റ് ഫുട്ഓവര്‍ ബ്രിഡ്ജിലെ രാത്രിയിലെ അവസ്ഥ വിവരണാതീതമാണ്. സ്ഥലം എം.എല്‍.എയുടെ ഓഫീസിന് തൊട്ടടുത്തായിട്ട് പോലും ഈ കാര്യത്തില്‍ യാതൊരു നടപടികളുമില്ല. … Read More

മന്ത്രി ഇടപെട്ടു-പുഷ്പഗിരി ഗാന്ധിനഗറിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവും.

തളിപ്പറമ്പ്: പുഷ്പഗിരി ഗാന്ധിനഗര്‍ പ്രദേശത്തുകാരുടെ വര്‍ഷങ്ങളായുള്ള പരാതികളില്‍ പരിഹാരത്തിന് വഴി തെളിയുന്നു. ഇവിടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വാട്ടര്‍ടാങ്ക് പണിയണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുഷ്പഗിരി … Read More

ജനങ്ങളെ ദ്രോഹിക്കാനായി ജനറേറ്ററും-തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ അതിക്രമം

തളിപ്പറമ്പ്: തിരക്കേറിയ റോഡില്‍ ജനറേറ്റര്‍ കൊണ്ടിട്ട് ജനദ്രോഹം. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് റോഡില്‍ ജനറേറ്റര്‍ കൊണ്ടുവെച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ ഏപ്രില്‍ 7 ന് നടക്കുന്ന ലോകാരോഗ്യദിനം ആഘോഷത്തിന് ശബ്ദവും വെളിച്ചവും ഒരുക്കുന്നതിനാണ് വലിയ ജനറേറ്റര്‍ കൊണ്ടുവന്ന് റോഡരികില്‍ വെച്ചിരിക്കുന്നത്. പൊതുവെ … Read More

മാധ്യമരംഗത്ത് രജത ജൂബിലി-കെ.പി.അനില്‍കുമാറിന് ആദരവ്

കണ്ണൂര്‍:പത്രപ്രവര്‍ത്തനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മംഗളം മട്ടന്നൂര്‍ ലേഖകന്‍ കെ.പി.അനില്‍കുമാറിനെ ആദിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി മന്ത്രി ആന്റണി രാജു കണ്ണൂരില്‍ നടന്ന ചടങ്ങിലാണ് ഉപഹാരം നല്‍കി ആദരിച്ചത്.

19 ലിറ്റര്‍ മദ്യം- 4 പേര്‍ എക്‌സൈസ് പിടിയില്‍-

തളിപ്പറമ്പ്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച സംഭവത്തില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് 4 പേരെ പിടികൂടി, 19 ലിറ്റര്‍ കേരളാ ബിവറേജസ് കോര്‍പറേഷന്‍ മദ്യം പിടിച്ചെടുത്തു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് … Read More

അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുക: അഭിഭാഷക പരിഷത്ത് .

പയ്യന്നൂര്‍: അഭിഭാഷകരുടെ ക്ഷേമത്തിന് ഉതകുന്ന വിധം അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വര്‍ദ്ധിപ്പിക്കുവാനും അതിനുള്ള ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം കേരള ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. പയ്യന്നൂര്‍ ദാസാ ഡൈനില്‍ നടന്ന ജില്ലാ സമ്മേളനം അഭിഭാഷക പരിഷത്ത് ദേശീയ … Read More

ചുമര്‍ചിത്ര കലയിലെ സ്ത്രീ സാന്നിധ്യം പ്രിയ ഗോപാലന് വെങ്ങര നാടിന്റെ ആദരം-

പഴയങ്ങാടി: ചുമര്‍ചിത്രകലയിലെ സ്ത്രീസാന്നിധ്യമായ തളിപ്പറമ്പിലെ പ്രിയ ഗോപാലനെ വെങ്ങര വടക്കേക്കര മലയന്‍പറമ്പ് ദേവസ്ഥാനം ആദരിച്ചു. ദേവസ്ഥാനത്ത് കിം പുരുഷനെ രൂപകല്‍പ്പന ചെയ്തതിനാണ് ആദരവ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് റിട്ടേര്‍ഡ് സീനിയര്‍ സൂപ്രണ്ട് എം പി ചന്തു ഉപഹാരം നല്‍കി. റിട്ടേര്‍ഡ് ഹെല്‍ത്ത് … Read More

ചികില്‍സാ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം മുഴുവന്‍—ജീവനം ആയുര്‍വ്വേദ ആശുപത്രി.

കണ്ണൂര്‍: ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സാ ആനുകൂല്യങ്ങളുമായി ജീവനം ആയുര്‍വ്വേദ ആശുപത്രി. ജീവനം ആയുര്‍വ്വേദ ആശുപത്രിയില്‍ 2022 ഏപ്രില്‍ 30-ന് മുമ്പ് പരിശോധനക്കെത്തുന്ന രോഗികള്‍ക്ക് 2023 ഏപ്രില്‍ 30 വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചികിത്സാ ഇളവുകള്‍ നല്‍കുന്ന ആയുര്‍ഹസ്തം … Read More

തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് … Read More

ഇ.പി. ബാലകൃഷ്ണന്‍ സപ്തതി ആഘോഷം-ഏപ്രില്‍ 3 ന് കണ്ടോത്ത്.

പയ്യന്നൂര്‍: പയ്യന്നൂരിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇ.പി. ബാലകൃഷ്ണന്റെ സപ്തതി ആഘോഷം ഏപ്രില്‍ 3 ന് ഞായറാഴ്ച കണ്ടോത്ത് വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകരായ സുഹൃത്തുക്കളും,അഡ്വ.ഷാഹൂല്‍ ഹമീദ് ഫൗണ്ടേഷനും. രാവിലെ 9.30ന് കാസര്‍ഗോഡ് ജില്ലാ കൗണ്‍സിലിന്റെ പ്രഥമ … Read More