വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.-

ഉദിനൂര്‍: ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇടയിലക്കാട് എഎല്‍പി സ്‌കൂളിനടുത്തെ അലന്‍ജിത്ത് (15) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടതിന് ശേഷം കുട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കവെ ചളിയില്‍ മുങ്ങി … Read More

കുറുമാത്തൂരിലെ റിപ്പര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ട് റിപ്പര്‍ മോഡല്‍ ആക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടില്‍ എം.അബ്ദുള്‍ ജബ്ബാറിനെയാണ്(51) തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. വീടുകളിലെത്ത് മരുന്ന് വില്‍പ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ … Read More

കേസ് കൊണ്ട് കാര്യമില്ല- മഴപെയ്തതല്ലേ തെളിവൊന്നും കിട്ടില്ല എന്ന് സ്വന്തം പരിയാരം പോലീസ്-കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം.

പരിയാരം: കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. അടുത്തദിവസം ഭണ്ഡാരം തുറന്നതിനാല്‍ പണം അധികം ഉണ്ടാവില്ലെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പും ഇവിടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നിരുന്നുവെങ്കിലും പ്രതിയെ പിടിച്ചിട്ടും … Read More

റിപ്പര്‍ മോഡല്‍ അക്രമം -കറുത്ത്-തടിച്ച്-മുഖത്ത് മാക്‌സ് വെച്ച അവനെ പോലീസ് തിരയുന്നു-

തളിപ്പറമ്പ്: റിപ്പര്‍മോഡല്‍ അക്രമത്തിന്റെ സൂത്രധാരനെ കണ്ടെത്താന്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി എട്ടോടെ ഡോഗ്‌സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും സയന്റിഫിക് ടീമും ഡോഗ് സ്‌ക്വാഡും വീണ്ടും എത്തുന്നുണ്ട്. പരിക്കേറ്റ കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്യായനിയെ … Read More

റിപ്പര്‍ മോഡല്‍ ആക്രമം-വയോധികയെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം മൂന്നരപവന്‍ മാല കവര്‍ന്നു-

തളിപ്പറമ്പ്: വെള്ളംചോദിച്ചെത്തിയ അജ്ഞാതന്‍ വയോധികയെ ചുറ്റികകൊണ്ട് തലക്കടിച്ചുവീഴ്ത്തി, കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം മൂന്നരപവന്റെ സ്വര്‍ണമാല മോഷ്ടിച്ചു. ഇന്ന്‌ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍വീട്ടില്‍ കാര്‍ത്യായനിക്കാണ്(73) ഗുരുതരമായി പരിക്കേറ്റത്. മക്കളും മരുമക്കളും ജോലിക്ക് പോയതിനാല്‍ കാര്‍ത്യായനി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. … Read More

പതിനഞ്ച് വര്‍ഷം മുമ്പ് നീയെന്റെ മുഖത്തടിച്ചു അല്ലേടാ- പ്രതികാരമായി സുഹൃത്തിന്റെ കാലുകള്‍ക്ക് വടിവാള്‍കൊണ്ട് വെട്ട്-

Kannur Online News (Pariyaram Bureau) പരിയാരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ ഇന്ന് പുലര്‍ച്ചെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പരിക്കേല്‍പ്പിച്ചു. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളി തെരുവത്തിനാണ്(55) സുഹൃത്തായ ദിനേശന്‍ പള്ളിക്കരയുടെ വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. … Read More

ബസിടിച്ച് പരിക്കേറ്റ വൃക്കരോഗിയായ വ്യാപാരി മരിച്ചു.

പരിയാരം: ബസിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൃക്കരോഗിയായ വ്യാപാരി മരണപ്പെട്ടു. കാങ്കോല്‍ കുണ്ടയം കൊവ്വലിലെ വലിയ പുരയില്‍ വി.പി.സുലൈമാന്‍ഹാജി(75)ആണ് ഇന്ന് പുലര്‍ച്ചയോടെയ മരണപ്പെട്ടത്. ഇന്നലെ രാവിലെ ഏഴിന് പരിയാരം മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് എത്തിയ സുലൈമാന്‍ഹാജി … Read More

അതിഥി ദേവോ- ഫ ! കാറിത്തുപ്പേണ്ട കെട്ടിടം-ശുചിമുറിക്ക് വാതിലില്ല-തലയൊന്നിന് 1000-എന്താല്ലേ-

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകള്‍ ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്‌ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്. … Read More

പ്ലസ്ടു തോൽവി-രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ചു.

ആലപ്പുഴ: പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് … Read More

കൊണ്ടോട്ടിയിലെ കുപ്രസിദ്ധ കുറ്റവാളി മയ്യില്‍ പോലീസിന്റെ വലയിലായി.

മയ്യില്‍: കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് മയ്യില്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ.എന്‍. മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്. ജൂണ്‍ 18 ന് രാത്രി … Read More