സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു. അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി … Read More

വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ചു-

പരിയാരം: വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് കാര്‍ മോഷ്ടിച്ചു. പരിയാരം ആയുര്‍വേദോ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് ഇന്ന് പുലര്‍ച്ചെ നാല്മണിയോടെ കവര്‍ച്ച നടന്നത്. അമ്മാനപ്പാറയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിന് രണ്ട് പാര്‍ട്ണര്‍മാര്‍ കൂടിയുണ്ട്. ഇന്നലെ പോളീഷ് ചെയ്യാനായി അമ്മാനപ്പാറയിലെ … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്-തെരഞ്ഞെടുപ്പ് ഏകകണ്ഠമായി-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഉച്ചക്ക്‌ശേഷം രണ്ട് മണിക്ക് നടന്ന ബാങ്ക് ഡയരക്ടര്‍മാരുടെ യോഗമാണ് മോഹന്‍ദാസിനെ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രിസൈഡിങ്ങ് ഓഫീസര്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി.നിഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് … Read More

കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക് തളിപ്പറമ്പില്‍ യോഗം വിളിച്ചു-

തളിപ്പറമ്പ്: കോമത്ത് മുരളീധരന്‍ സി.പി.ഐയിലേക്ക്. ഗുരുതരമായ അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും നടത്തിയതിന് ഇന്നലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം കോമത്ത് മുരളീധരന്‍ സി.പി.ഐയില്‍ ചേരുന്നു. ഇന്ന് രാവിലെ മുരളീധരന്‍ തളിപ്പറമ്പില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി.പി.ഐ നേതൃത്വവുമായി നേരത്തെ ചര്‍ച്ചനടത്തിയശേഷമാണ് … Read More

ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു-ലക്ഷങ്ങളുടെ ബീഡി കത്തിനശിച്ചു-

പയ്യന്നൂര്‍: ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു, ഒരു ലക്ഷം രൂപയുടെ ബീഡി കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയോരത്ത് കണ്ടോത്തെ ദിനേശ് ഷോപ്പി ഷോറൂമിന് പിറകിലെ ഗോഡൗണിനാണ് ഇന്ന് വൈകുന്നേരം 4.45 ഓടെ തീപിടിച്ചത്. ബീഡി ഉണങ്ങാനായി വെച്ച പുകപ്പുരയിലാണ് തീപിടുത്തം … Read More

മോഷണം മാര്‍ച്ചില്‍-പരാതി 9 മാസത്തിന് ശേഷം നവംബറില്‍—എങ്ങനിണ്ട്-?

പരിയാരം: മാര്‍ച്ച് മാസത്തില്‍ നടന്ന സ്വര്‍ണം മോഷണത്തിന് നവംബറില്‍ പരാതി. പരിയാരം പോലീസ് സ്‌റ്റേഷനിലാണ് ഇന്നലെ വിചിത്രമായ പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിലാത്തറ പീരക്കാംതടം വികാസ് നഗര്‍ കോളനിക്ക് സമീപത്തെ ഇട്ടമ്മല്‍ ഹൈസില്‍ മുസ്തഫയാണ് പരാതിക്കാരന്‍. 2021 മാര്‍ച്ച് മാസത്തില്‍ വീട്ടിലെ … Read More

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി-പോക്‌സോ കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ്: പോക്‌സോ കേസില്‍ 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. 13 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ശിക്ഷ. രാജപുരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇന്ന് കാസര്‍ഗോഡ് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ … Read More

പരാതിക്കാരി വിട്ടു, പക്ഷെ-പഴയങ്ങാടി പോലീസ് വിട്ടില്ല-കവര്‍ച്ചക്കാരന്‍ അകത്തായി-

പഴയങ്ങാടി: പരാതിക്കാരി വിട്ടു, പക്ഷെ, പോലീസ് വിട്ടില്ല-പ്രതിയെ തെരഞ്ഞുപിടിച്ചു. കഴിഞ്ഞ 20 ന് നടന്ന മാലപൊട്ടിക്കല്‍ കേസിലാണ് പ്രതി അകത്തായത്. അതിയടം സ്വദേശിയും ടൈല്‍സ് പണിക്കാരനുമായ വല്‍സനെയാണ് പോലീസ് പിടികൂടിയത്. പി.എസ്.സി.പരീക്ഷയെഴുതാനെത്തിയ രാമന്തളിയിലെ 31 കാരിയുടെ രണ്ടരപ്പവന്‍ താലിമാലയാണ് ബസില്‍വെച്ച് ഒരു … Read More

രാത്രിയില്‍ ബാങ്കിന്റെ മതില്‍പൊളിക്കാനുള്ള ശ്രമംനാട്ടുകാര്‍ തടഞ്ഞു, തൊഴിലാളികളെ തിരിച്ചയച്ചു.

തളിപ്പറമ്പ്: രാത്രിയില്‍ ബാങ്കിന്റെ മതില്‍ പൊളിക്കാന്‍ തൊഴിലാളികളെത്തി, ഡയരക്ടര്‍മാരും നാട്ടുകാരും തടഞ്ഞ് തിരിച്ചയച്ചു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രധാനശാഖ പ്രവര്‍ത്തിക്കുന്ന മെയിന്‍ റോഡിലെ കെട്ടിടത്തിന്റെ പിറകിലെ മതില്‍ പൊളിക്കാനാണ് തൊഴിലാളികളെത്തിയത്. ഇതുവഴി പുറത്തേക്ക് വഴിയുണ്ടാക്കാനാണെന്ന സംശയത്തിലാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്ത് രക്തവെറിപൂണ്ട് തെരുവ്‌നായ്ക്കള്‍-

പരിയാരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രക്തവെറിപൂണ്ട് തെരുവുനായകള്‍ ആശുപത്രിക്കകത്ത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ആശുപത്രിക്കകത്തും പരിസരത്തും കെട്ടിക്കിടന്നതോടെ യാദൃശ്ചികമായി ബാഗുകള്‍ കടിച്ചുമുറിച്ച തെരുവ് നായകള്‍ ഇതില്‍ നിന്ന് രക്തത്തിന്റെ രുചിയറിഞ്ഞതോടെയാണ് കൂട്ടംകൂട്ടമായി ആശുപത്രിക്കകത്ത് കയറിത്തുടങ്ങിയത്. അക്രമാസക്തരാവുന്ന തെരുവ്‌നായകള്‍ ആശുപത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായിരിക്കയാണ്. അടിയന്തിരമായി … Read More