പോക്‌സോ-പ്രതി രാമേശ്വരത്ത് പിടിയിലായി-

പഴയങ്ങാടി: പോക്‌സോ കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. പുതിയങ്ങാടിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്ന്

വിദ്യാര്‍ത്ഥിക്കളെ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പഴയങ്ങാടി പോലിസ് സംഘം അറസ്റ്റ് ചെയ്തു.

തലശ്ശേരി സ്വദേശിയും പുതിയങ്ങാടി മേഖലയില്‍ മത്സ്യബന്ധന ജോലിയുമായി മായി ബന്ധപെട്ട്, പുതിയങ്ങാടി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന പി.പി.റാഷിദ്(52) നെയാണ് പോലിസ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വീടിന് സമീപത്തെ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടികള്‍ വിട്ടിലെത്തി സംഭവം പറയുകയും തുടര്‍ന്ന് പോലിസില്‍പരാതി നല്‍കിയതറിഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം..ഇ.രാജഗോപാലിന്റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തെരച്ചില്‍ നടത്തിവരികയായിരുന്നു.

പ്രതി തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഉണ്ടെന്ന രഹസ്യവിവരത്തേ തുടര്‍ന്ന് പോലീസ് അവിടെയെത്തി വേഷം മാറി അഞ്ച് ദിവസം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനുമായത്.

ഇന്ന് പുലര്‍ച്ചയോടു കൂടിയാണ് പ്രതിയെ പഴയങ്ങാടിയില്‍ എത്തിച്ചത്. എ എസ്.ഐ.എം.പി.നികേഷ്, സിവില്‍ പോലിസ്

ഓഫിസര്‍മാരായ കെ.വി.മനോജ്, കെ.പി. സെയിദ്, ഷിജോ അഗസ്റ്റിന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.