ബി.ജെ.പി.ചപ്പാരപ്പടവ് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

ചപ്പാരപ്പടവ്: മടക്കാട്-ചപ്പാരപ്പടവ് റോഡില്‍ 23 ലക്ഷം രുപ ചെലവിട്ട് പണിത കലുങ്ക്, ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ അടിഭാഗം തകര്‍ന്ന സംഭവത്തില്‍ അഴിമതി നടത്തിയവരെ

ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചപ്പാരപ്പടവ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇവിടെ ഓവുചാല്‍ നിര്‍മ്മിക്കാതതിനാല്‍ വെള്ളം കെട്ടിക്കിടന്ന് റോഡില്‍ ഇരുവശവും താഴ്ന്നിരിക്കുകയാണ്.

നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ഇവിടെ വന്‍ ദുരന്തം കാത്തു കിടക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

റോഡ് നിര്‍മ്മാണത്തില്‍ വന്‍അഴിമതി ഈ റോഡ് പണിയില്‍ നടന്നിരിക്കുകയാണെനും, ഇതില്‍ പ്രതിഷേധിച്ച് ബി ജെ പി

ചപ്പാരപ്പടവ് ഏരിയ കമ്മിറ്റിയുടെ നേതൃതത്തില്‍ നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

എം.വി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, സോണിയ ബാബു, എം.രാജേഷ്, മാത്യൂ പഴയേടത്ത്, ബി.നിഷ, ബിനിഷ് തുയിപ്ര എന്നിവര്‍ സംസാരിച്ചു. ടി. ഗിരിഷ്, സ്വാഗതവും കെ.പ്രജിത്ത് നന്ദിയും പറഞ്ഞു.