റെഡ് ഫാമിലി–മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഓണച്ചിത്രം വൈറലായി.

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബസമേതമുള്ള ഓണചിത്രം.

മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസാണ് തിരുവോണദിനത്തില്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ കുടുംബാംഗങ്ങളുടെ പ്രത്യേക ഡ്രസ് കോഡായിരുന്നു ഏവരെയും ആകര്‍ഷിച്ചത്.

തിരുവോണദിനത്തില്‍ മുഖ്യമന്ത്രി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചപ്പോള്‍  ഭാര്യയും മക്കളും അടക്കം മറ്റുള്ളവരെല്ലാം വെള്ളയും ചുവപ്പും നിറത്തിലുള്ള ഡ്രസ് കോഡിലായിരുന്നു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ചിത്രം ഇതുവരെ അറുപതിനായിരത്തിലേറെ പേരാണ് ഫെയ്‌സ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്നത്.

.നിരവധിപേര്‍ കമന്റുകളിലൂടെ ഓണാശംസകള്‍ നേരുകയും ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.എല്‍.എമാരായ മുകേഷ്,

റോജി എം.ജോണ്‍, മുഹമ്മദ് മുഹ്‌സിന്‍, എം. വിന്‍സെന്റ്, എം.എസ്. അരുണ്‍കുമാര്‍ തുടങ്ങിയവരും പി.കെ. ശ്രീമതി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചിത്രത്തിന് താഴെ ഓണാശംസകള്‍ നേര്‍ന്നു.