കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.
ചന്തേര: പ്രായപൂര്‍ത്തി എത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടറോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.
നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേകൊവ്വലിലെ സാജിത്ത് മന്‍സിലില്‍ എന്‍.ഇംതിയാസിന്റെ പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം 6.30ന് ഇടയിലക്കാട് ബണ്ട് എന്ന സ്ഥലത്ത് വാഹനപരിശോധനക്കിടെയാണ് വെള്ളാപ്പ് ഭാഗത്തുനിന്നും വന്ന
കെ.എല്‍-60 യു-2914 സ്‌ക്കൂട്ടരോടിച്ചു വന്ന കുട്ടിയെ ചന്തേര എസ്.ഐ എന്‍.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.