കാളവണ്ടിക്കാലത്തെ പ്രാഥമികാരോഗ് കേന്ദ്രം കെട്ടിടം-ചികിത്സ നടത്തുന്നത് വാടക കെട്ടിടത്തില്‍.
കണ്ണൂര്‍: നാല്പ്പത്തിനാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു അറ്റകുറ്റപ്പണികളും നടത്തിയില്ല, ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ചികില്‍സ സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറി.
ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്.
മലയോര മേഖലയിലെതടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ചുഴലി പി എ ച്ച് സിയില്‍ അത്യാവശ്യ സൗകര്യങ്ങള്‍പോലുമില്ല.
പരിഷ്കാര ത്തിന്റെയും പുരോഗതിയുടെയും വെളിച്ചംകാണാതെയാണ് കെട്ടിടം അടച്ചുപൂട്ടിയത്.
പ്രദേശത്തെ ഉദാരമതിയായ ഇ.വി.ദയരപ്പന്‍ തന്റെ ഒരേക്കര്‍ ഭൂമി ആശുപത്രിക്കായി സര്കാറിന്ന് വിട്ടു കൊടുത്തതായിരുന്നു.
പ്രസ്തുത സ്ഥലത്താണ് ഇപ്പോള്‍
പി.എ ച്ച്.സി പ്രവര്‍ത്തിക്കുന്നത്.
1981 ലാണ് അന്നത്തെ ആരോഗ്യമന്ത്രി വക്കം പുരുഷോത്തമനാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
ഇപ്പോള്‍ അങ്ങേയറ്റം ജീര്‍ണ്ണാവസ്ഥയിലുള്ള ഈ ആശുപത്രി കെട്ടിടത്തില്‍ അത്യാവശ്യ ത്തിനുള്ള സ്ഥല സൗകര്യങ്ങള്‍ പോലുമില്ല.
ഗ്രാമീണ മേഖലയില്‍ പ്രാഥമികരോഗ്യ കേന്ദ്രങ്ങള്‍ കാലത്തിനൊത്ത് മാറുമ്പോള്‍ ചുഴലി പി എച്ച് സി മാത്രം കാളവണ്ടിയുഗത്തെ ഓര്‍മ്മിപ്പിക്കുന്നു.
പേരില്‍ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും, റൂറല്ഡിസ്പന്സറിയുടെ സൗകര്യങ്ങള്‍ പോലും ഇവിടെയില്ല.
നിലവില്‍ ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒന്ന്, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മൂന്ന് പബ്ലിക് ഹെല് ത്ത് നഴ്സ്, ഒരു നഴ്സിങ്ങ് അസിസ്റ്റന്റ്, ഒരു അറ്റന്‍ഡര്‍, ഒരു പാര്‍ട്ടൈം
സ്വീപ്പര്‍ എന്നിവര്‍ മാത്രമാണ് ഇവിടെയുള്ളത്.
സ്റ്റാഫ് നഴ്സ് തസ്തികയും പ്യൂണ്‍ തസ്തികയും അനുവദിച്ചിട്ടില്ല.
പ്രാഥമികാരോഗ്യ കേന്ദ്ര ത്തില്‍ അനുവദിക്കേണ്ട
സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഡോക്ടര്‍മാരുടെയും മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികകള്‍ പുതുതായി അനുവദിക്കേണ്ടതുണ്ട്/
ഒരു ഡോക്ടരുടെ സേവനം മാത്രം ഉള്ളതിനാല്‍ ചികിത്സ തേടിയെ ത്തുന്ന ജനങ്ങള്‍ പ്രയാസപ്പെടുകയാണ്.
കുടുംബാരോഗ്യ കേന്ദ്രമാക്കി പദവി ഉയര്‍ത്തുന്ന ആശുപത്രികളുടെ പട്ടികയില്‍ ഈ ആശുപത്രിയുങ്കെിലും എല്ലാം കടലാസില്‍ മാത്രം.
പുതുതായി കെട്ടിടം പണിയുന്നതിന്ന് ചെങ്ങളായി ഗ്രാമ പഞ്ചായത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖേനെ കേന്ദ്ര ഫണ്ട് അനുവദിച്ചു കിട്ടുന്നതിന്ന് പദ്ധതി സമര്പ്പിച്ചിട്ടുങ്കെിലും ഫണ്ട് ലഭ്യമായിട്ടില്ല.
മലയോരമേഖലയിലടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട ചുഴലി പി എച്ച് സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി സൗകര്യങ്ങള്‍ വര്ദ്ധിപ്പിക്കുന്നതിന്ന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്ന് മുസ്ലിംലീഗ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ മൂസാന്‍കുട്ടി തേര്‍ളായി ആവശ്യപ്പെട്ടു.
