ക്ലീന്‍ മെഡിക്കല്‍ കോളേജിനായി കൈകോര്‍ത്ത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്
പരിയാരം: കാടുമൂടിയ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പ് ശല്യം മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികളും ഭീതിയിലായിരുന്നു.
119 ഏക്കാറോളം വരുന്ന കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന്റെ വിവിധ ഇടങ്ങളില്‍ മാടായി, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം, പാപ്പിനിശ്ശേരി ബ്ലോക്കുകളില്‍ നിന്നുമായി മുന്നൂറോളം യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
പ്രധാന കവാടം, മോര്‍ച്ചറി, അക്കാദമി പരിസരം, ഹോസ്റ്റല്‍ പരിസരം, നേഴ്‌സിംഗ്, പാരമെഡിക്കല്‍, ഫാര്‍മസി, ലൈബ്രറി, ഡെന്റല്‍ വിഭാഗങ്ങള്‍, ഓക്‌സിജന്‍ പ്ലാന്റ് പരിസരങ്ങളാണ് രാവിലെ 6.30 മുതല്‍ 10 മണി വരെയായി ശുചീകരിച്ചത്.
ശുചീകരണ പരിപാടി ജില്ലാ സെക്രട്ടറി സരിന്‍ ശശി ഉദ്ഘാടനം ചെയ്തു.
വി.കെ.നിഷാദ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, പി.പി.അനിഷ, പി.പി.സിദിന്‍, ഷിബിന്‍ കാനായി, സി.പി.മുഹാസ്, വി.പി. രജീഷ്, സി.നിഖില്‍, എ.സുധാജ്, പ്രജീഷ് ബാബു, സി.കെ ഷോന എന്നിവര്‍ പ്രസംഗിച്ചു.
സി.പി.ഷിജു സ്വാഗതം പറഞ്ഞു.