കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ.

മാതമംഗലം: എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് കര്‍ശന നടപടി സ്വീകരിക്കുക, പഞ്ചായത്ത് ഭരണസമിതി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാതമംഗലം-വെള്ളോറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പിന് കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതി ഉടന്‍ രാജിവെക്കണമെന്നും അതോടൊപ്പം ഇതിന് കുട്ടുനിന്ന മുഴുവന്‍ ജീവനക്കാരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും പഞ്ചായത്ത് പതിനേഴ് വാര്‍ഡിലെയും ക്രമക്കേട് അന്വേഷിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി.മെമ്പര്‍ അഡ്വ:വി.പി.അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടു.

ധര്‍ണ്ണാ സമരത്തില്‍ മാതമംഗലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍.വി.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജയരാജ് .മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.സി.നാരായണന്‍, ഡി.സി.സി.അംഗം എ.ജെ.തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ടി.എം.സദാനന്ദന്‍ മാസ്റ്റര്‍, സാജു ആന്റണി, മാതമംഗലം മണ്ഡലം കമ്മിറ്റി അംഗം ദീപാഗിരീഷ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ സ്വപ്നാ റിജില്‍, വി.ടി.ജിജ, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ പി.പി.വിജേഷ്, പി.പി.അജു, കെ.പി. ശൈലേഷ് കുമാര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, നാരായണന്‍ ചേപ്പാത്തോട്, ജോര്‍ജ്കുട്ടി ജോണ്‍, ജോസഫ് പോള്‍, സാദത്ത് കാര്യപ്പള്ളി, കെ.പി.അബ്ദുള്‍ റസാഖ്, ഫാത്തിമാ ഉസ്മാന്‍, പി.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.

വെള്ളോറ മണ്ഡലം പ്രസിഡന്റ് ജോസഫ് കട്ടത്തറ സ്വാഗതവും ആലയില്‍ ദാമോദരന്‍ നന്ദിയും പറഞ്ഞു.