ശ്രീകൃഷ്ണസേവാസമിതിയുടെ അന്നദാനത്തിന് തുടക്കമായി.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് ശ്രീകൃഷ്ണസേവാസമിതി മാര്‍ച്ച് 6 മുതല്‍ 16 വരെ നടത്തുന്ന അന്നദാനത്തിന്റെ ഉദ്ഘാടനം ജീവന്‍പ്രകാസ് ഓഡിറ്റോറിയത്തിന് എതിര്‍വശം പ്രത്യേകം സജ്ജമാക്കിയ അന്നദാന ഹാളില്‍ ചലച്ചിത്രതാരവും നര്‍ത്തകിയുമായ നന്ദന രാജന്‍നിര്‍വ്വഹിച്ചു.

നഗരസഭാ കൗണ്‍സിലറും ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റുമായ സി.പി.മനോജ് അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ പി.വി.സുരേഷ്, ടി.സുനില്‍, സി.സുരേന്ദ്രന്‍, എ.ലക്ഷ്മിക്കുട്ടി, സി.എച്ച്.രേണുക എന്നിവര്‍ പ്രസംഗിച്ചു.