ചിക്കന്‍ വ്യാപാരം: പൊല്യൂഷന്‍ കണ്‍ട്രോള്‍ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം-കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി.
പുതിയ ഭാരവാഹികളായി ഇസ്മായില്‍ പൂക്കോം ( പ്രസിഡന്റ്) പി.ടി.പി.ഷുക്കൂര്‍ (സെക്രട്ടറി), വിമല്‍ കൃഷ്ണന്‍ (ട്രഷറര്‍)
പരിയാരം: ചിക്കന്‍ വ്യാപാര ലൈസന്‍സിനുള്ള പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പരിയാരത്ത് നടന്ന ദ്വിദിന സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ വി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.
ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് പി.ടി.പി.ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇസ്മയില്‍ പൂക്കോം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എക്സ്.ജോപ്പന്‍, സെക്രട്ടറി പി. എസ്.ഉസ്മാന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ പേരാവൂര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുനീര്‍ കോഴിക്കോട്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ കടവത്തൂര്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി.എം.സുഗുണന്‍, ജില്ലാ പ്രസിഡന്റ് പി.വിജയന്‍, ജില്ലാ ജോ.സെക്രട്ടറി ഇ. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഇസ്മായില്‍ പൂക്കോം ( പ്രസിഡന്റ്) പി.ടി.പി.ഷുക്കൂര്‍ (സെക്രട്ടറി), വിമല്‍ കൃഷ്ണന്‍ (ട്രഷറര്‍), മുഹമ്മദ് പിണറായി, അസ്സൂട്ടി തലശ്ശേരി, സുരേഷ് കോട്ടായി, ജോ.സെക്രട്ടറിമാരായി ഷജില്‍ തലശ്ശേരി, നൗഫല്‍ പിണറായി, ഫായിസ് എടക്കാട് എന്നിവരെയും തിരഞ്ഞെടുത്തു.